സഹകരണ പെൻഷൻകാർ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്

വർക്കല
സഹകരണ പെൻഷൻകാർ ഫെബ്രുവരി ഒന്പതുമുതൽ സെ ക്രട്ടറിയറ്റിനുമുന്നിൽ നടത്തുന്ന റിലേ സത്യഗ്രഹത്തിനുമുന്നോടിയായുള്ള തെക്കൻ മേഖലാ പ്രചാരണ വാഹനജാഥയ്ക്ക് ഫെബ്രുവരി നാലിന് കല്ലമ്പലം ജങ്‌ഷനിൽ സ്വീകരണം. സംസ്ഥാന പ്രസിഡന്റ് എം സുകുമാരൻ ക്യാപ്റ്റനായ ജാഥയ്ക്ക് രാവിലെ ഒന്പതിന് കേരള കോ–-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വർക്കല താലൂക്ക് കമ്മിറ്റിയാണ് സ്വീകരണം നൽകുന്നത്. ഇതിനുമുന്നോടിയായുള്ള കൺവൻഷൻ സംസ്ഥാന കമ്മിറ്റി അംഗം എ അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജി സുരേന്ദ്രൻ അധ്യക്ഷനായി. സെക്രട്ടറി കെ വിജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. 2021 മാർച്ച് ഒന്നുമുതൽ മരവിപ്പിച്ച സഹകരണ പെൻഷൻകാരുടെ ക്ഷാമാശ്വാസം പുനഃസ്ഥാപിക്കുക, പെൻഷൻ പരിഷ്കരിക്കുക, സഹകരണ പെൻഷൻകാർക്കും മെഡിസെപ് ബാധകമാക്കുക, മെഡിക്കൽ അലവൻസ് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സത്യഗ്രഹം. കൺവൻഷനിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ജെ ഗോപിനാഥൻനായർ, എസ് ബാബുജി, ജി പ്രഫുല്ലചന്ദ്രൻ, എസ് അനിത തുടങ്ങിയവർ സംസാരിച്ചു. ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്ത സംഘടനയുടെ വർക്കല താലൂക്ക് അംഗം ജി ജയചന്ദ്രൻ, പിഎച്ച്ഡി ഫെലോഷിപ് ലഭിച്ച താലൂക്ക് ജോയിന്റ് സെക്രട്ടറി ഗിരീഷ് ബാബുവിന്റെ മകൻ വിവേക് ജി ബാബു തുടങ്ങിയവരെ അനുമോദിച്ചു.









0 comments