ad
Deshabhimani

വെമ്പായത്ത് 
കോൺഗ്രസ് – ബിജെപി എസ്ഡിപിഐ ധാരണ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകന്‍

Published on Nov 26, 2025, 12:00 AM | 1 min read

നെടുമങ്ങാട്

വെമ്പായത്ത് കോൺഗ്രസ് മത്സരിക്കുന്നത് ബിജെപിയുമായും എസ്ഡിപിഐയുമായും അവിശുദ്ധ ധാരണയുണ്ടാക്കി. കഴിഞ്ഞതവണയും അവിശുദ്ധ സഖ്യത്തിന്റെ പിന്തുണയിലാണ്‌ കോൺഗ്രസ് പഞ്ചായത്ത്‌ ഭരിച്ചത്‌. നിലവിലെ പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് സ്ഥാനാർഥിയുമായ ഗീതാജയൻ എസ്ഡിപിഐയുടെ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുന്നത്‌ വോട്ടർമാർക്കിടയിൽ ചർച്ചയായിട്ടുണ്ട്‌. മൂന്ന് വാർഡുകളിൽ കോൺഗ്രസ് എസ്ഡിപിഐയെ സഹായിക്കും. പകരം മറ്റു വാർഡുകളിൽ എസ്ഡിപിഐ തിരിച്ചും സഹായിക്കും. അഞ്ചു വാർഡുകളിലാണ് ബിജെപിക്ക് കോൺഗ്രസ് സഹായം വാഗ്ദാനം ചെയ്തിട്ടുള്ളത്. പ്രത്യുപകാരമായി കോൺഗ്രസിലെ പ്രമുഖ സ്ഥാനാർഥികൾ മത്സരിക്കുന്ന വാർഡുകളിൽ ബിജെപി കോൺഗ്രസിനായി രംഗത്തിറങ്ങും. കന്യാകുളങ്ങര വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയെ നോക്കുകുത്തിയാക്കി കോൺഗ്രസ് നേതാക്കൾ എസ്ഡിപിഐ സ്ഥാനാർഥിക്കായി സംസാരിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. വെമ്പായം വാർഡിലെ ലീഗ് സ്ഥാനാർഥിയെ തോൽപ്പിച്ച് എസ്ഡിപിഐയെ വിജയിപ്പിക്കാനുള്ള പ്രചാരണവും തകൃതിയാണ്. നന്നാട്ടുകാവില്‍‌ കോണ്‍ഗ്രസിനുവേണ്ടി ബിജെപി നിര്‍ത്തിയിട്ടുള്ളത് ഡമ്മി സ്ഥാനാര്‍ഥിയെയാണ്‌. വഴയ്‌ക്കാടിൽ സ്വതന്ത്രനെയാണ് കോണ്‍ഗ്രസ് നിര്‍ത്തിയിട്ടുള്ളത്. ബിജെപിയുടെ പ്രമുഖ നേതാവ് മത്സരിക്കുന്ന നെടുവേലിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അപരിചിതനാണെന്ന്‌ വോട്ടർമാർ പറയുന്നു. പലവാര്‍ഡുകളിലും കോൺഗ്രസിനായി വോട്ടുപിടിക്കുന്നത്‌ എസ്ഡിപിഐ പ്രവർത്തകരാണ്. ചിലയിടത്ത് ബിജെപിയും. കുറച്ചുവാര്‍ഡുകളില്‍ ഇരുകൂട്ടരും സംയുക്തമായി വോട്ടപിടിത്തം നടത്തുന്നുണ്ട്. ഇ‍ൗ അവിശുദ്ധ കൂട്ടുകെട്ടില്‍ ഘടകകക്ഷികള്‍ വിയോജിപ്പിലാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home