Deshabhimani

കളഞ്ഞുകിട്ടിയ ബ്രേസ്‌ലെറ്റ് ഉടമയ്ക്ക് നൽകി കണ്ടക്‌ടർ

സെന്‍ട്രല്‍ ഡിപ്പോ എടിഒ ഷിജു, ജനറല്‍ കണ്‍ട്രോളിങ് ഓഫീസര്‍ മാന്‍സിങ്  എന്നിവരുടെ സാന്നിധ്യത്തില്‍ സ്വര്‍ണ ബ്രേസ്‌ലെറ്റ്  ലക്ഷ്മി ലാലിന്  കൈമാറുന്നു

സെന്‍ട്രല്‍ ഡിപ്പോ എടിഒ ഷിജു, ജനറല്‍ കണ്‍ട്രോളിങ് ഓഫീസര്‍ മാന്‍സിങ് എന്നിവരുടെ സാന്നിധ്യത്തില്‍ സ്വര്‍ണ ബ്രേസ്‌ലെറ്റ് ലക്ഷ്മി ലാലിന് കൈമാറുന്നു

വെബ് ഡെസ്ക്

Published on Nov 04, 2026, 12:01 AM | 1 min read

പാറശാല

ബസ് യാത്രയ്ക്കിടെ കളഞ്ഞുകിട്ടിയ ഒരു പവന്റെ ബ്രേസ്‌ലെറ്റ് ഉടമയെ കണ്ടെത്തി തിരികെ നൽകി കെഎസ്ആർടിസി കണ്ടക്ടർ. സെൻട്രൽ ഡിപ്പോയിൽനിന്ന് വാടാനപ്പള്ളി വഴി ഗുരുവായൂരിലേക്ക് സർവീസ് നടത്തുന്ന സൂപ്പർ ഫാസ്റ്റ് ബസിലെ കണ്ടക്ടറായ എസ് അജയകുമാറാണ് താരം. ഞായറാഴ്ച കാക്കനാട് ഐടിഐയിലെ ഉദ്യോഗസ്ഥയും പത്തനംതിട്ട നെടുമൺകാവ് സ്വദേശിനിയുമായ ലക്ഷ്മി ലാലിനാണ് യാത്രയ്ക്കിടെ ആഭരണം നഷ്ടപ്പെട്ടത്. വൈകിട്ട്‌ 3.45-ന് പെരുമ്പാവൂരിൽനിന്ന് ബസിൽ കയറിയ ഇവർ രാത്രി 8.15-ന് നെടുമൺകാവിൽ ഇറങ്ങിയിരുന്നു. തലേദിവസം വൈകിട്ട് 6.40-ന് തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച ബസിന്റെ മടക്കയാത്രയിലാണ് കണ്ടക്ടർ അജയകുമാറിന് ബ്രേസ്‌ലെറ്റ് ലഭിക്കുന്നത്. തിങ്കളാഴ്ച സെൻട്രൽ ഡിപ്പോയിലെ എടിഒ ഷിജു, ജനറൽ കൺട്രോളിങ് ഓഫീസർ മാൻസിങ് എന്നിവരുടെ സാന്നിധ്യത്തിൽ ബ്രേസ്‌ലെറ്റ് ലക്ഷ്മി ലാലിന് കൈമാറി.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home