Deshabhimani

print edition വർഷകാലസമ്മേളനം പിരിച്ചുവിടാത്ത നടപടി ദുരൂഹം

parliament
avatar
സ്വന്തം ലേഖകൻ

Published on Nov 17, 2026, 01:30 AM | 1 min read

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ഒ‍ൗദ്യോഗികമായി പിരിച്ചുവിടാത്തത്‌ മണ്ഡല പുനർനിർണയ ബിൽ പാസാക്കാനുള്ള കേന്ദ്രസർക്കാരിന്റെ തന്ത്രമാണെന്ന്‌ പ്രതിപക്ഷം. ആഗസ്‌ത്‌ 13ന്‌ അനിശ്‌ചിതകാലത്തേക്ക്‌ പിരിഞ്ഞ വർഷകാല സമ്മേളനം അവസാനിപ്പിച്ച്‌ രാഷ്ട്രപതി ഇതുവരെ ഉത്തരവിറക്കിയിട്ടില്ല. മണ്ഡല പുനർനിനിർണയം നടപ്പാക്കാനുള്ള ബിൽ പാസാക്കാനുള്ള മൂന്നിൽ രണ്ട്‌ ഭൂരിപക്ഷം ഉറപ്പാക്കാനാണ്‌ സർക്കാർ മൂന്ന്‌ മാസം പിന്നിട്ടിട്ടും വർഷകാല സമ്മേളനം ഒ‍ൗദ്യോഗികമായി പിരിച്ചുവിടാത്തതെന്ന്‌ പ്രതിപക്ഷം ആരോപിക്കുന്നു. വിഷയത്തിൽ സർക്കാർ പ്രതികരിച്ചിട്ടില്ല.


അതേസമയം, ഡിസംബർ ആദ്യം ശൈത്യകാല സമ്മേളനം വിളിച്ചുചേർത്തേക്കുമെന്ന്‌ റിപ്പോർട്ടുകളുണ്ട്‌. നിലവിലെ സമ്മേളനം തുടരുകയോ അത്‌ ഒ‍ൗദ്യോഗികമായി അവസാനിപ്പിച്ച്‌ പുതിയ സമ്മേളനം വിളിച്ചു ചേർക്കുകയോ ആണ്‌ സർക്കാരിന്റെ മുന്നിലെ സാധ്യതകൾ. പുതിയ സമ്മേളനം വിളിച്ചുചേർക്കാൻ രാഷ്ട്രപതി സമൻസ്‌ പുറപ്പെടുവിക്കണം. സാധാരണ രണ്ടാഴ്‌ചയെങ്കിലും മുന്പ്‌ അറിയിപ്പ്‌ നൽകുന്നതാണ്‌ കീഴ്‌വഴക്കം. എന്നാൽ, അനിശ്‌ചിതകാലത്തേക്ക്‌ പിരിഞ്ഞ സമ്മേളനം വീണ്ടും ചേരാൻ പുതിയ സമൻസ്‌ ആവശ്യമില്ല. ചട്ടപ്രകാരം, സഭ വീണ്ടും സമ്മേളിക്കാൻ സ്‌പീക്കർക്ക്‌ നിർദേശിക്കാം.


വർഷകാല സമ്മേളനം ഒ‍ൗദ്യോഗികമായി അവസാനിപ്പിക്കാതെ നിലനിർത്തിയാൽ ചുരുങ്ങിയ സമയത്തിൽ സഭ വിളിച്ചുചേർക്കാൻ കഴിയും. മൂന്നിൽ രണ്ട്‌ ഭൂരിപക്ഷം ഉറപ്പിക്കാൻ പല രാഷ്ട്രീയ പാർടികളുമായും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉൾപ്പടെയുള്ളവർ ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ടുണ്ട്‌. ഇ‍ൗ പശ്‌ചാത്തലത്തിൽ, ആവശ്യമായ ഭൂരിപക്ഷം ഉറപ്പാക്കിയശേഷം വർഷകാലസമ്മേളനം വീണ്ടും വിളിച്ചുചേർത്ത്‌ വനിതാസംവരണം, മണ്ഡല പുനർനിർണയം എന്നീ ഭരണഘടനാഭേദഗതി ബില്ലുകൾ അവതരിപ്പിക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നതെന്നാണ്‌ പ്രതിപക്ഷം ആരോപിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Dr. Kodoth Prabhakaran Nair AJP Abdul kalam

02

print edition മണ്ണറിഞ്ഞ്‌ മണ്ണിലേക്ക്; ഡോ. കോടോത്ത്‌ പ്രഭാകരൻ നായർ ഇനി നനവുള്ള ഓർമ
Gurumurthy

04

print edition ഗുരുമൂർത്തിയുമായി തെളിവെടുത്തു; നിർണായക രേഖകൾ കണ്ടെത്തി; തുടരന്വേഷണം എൻഐഎക്ക്
deshabhimani section

Recommended

Deshabhimani
Home