വിഴിഞ്ഞത്ത് കടലിൽ കാണാതായ ഡോക്ടറെ കണ്ടെത്താനായില്ല

ഡോ. ശ്രീജിത്ത്
കോവളം
വിഴിഞ്ഞത്ത് തിങ്കൾ പുലർച്ചെ തിരയിൽപ്പെട്ട് കാണാതായ ഡോക്ടറെ കണ്ടെത്താനായില്ല. വിഴിഞ്ഞം ബൊള്ളാർഡ് പുൾ ടെസ്‌റ്റ് കേന്ദ്രത്തിനു സമീപമുണ്ടായ അപകടത്തിൽ വയനാട് പയ്യംപള്ളി വള്ളിയൂർക്കാവ് ആറാട്ടുതറയിൽ നന്ദനത്തിൽ ഡോ. ശ്രീജിത്തി (29) നെയാണ് കാണാതായത്. ഒപ്പം തിരയിൽപ്പെട്ട നേമം വിദ്യാധിരാജ ഹോമിയോപ്പതി മെഡിക്കൽ കോളജ് വിദ്യാർഥി ആലപ്പുഴ സ്വദേശി എച്ച് എൻ വിജയ് (24) രക്ഷപ്പെട്ടിരുന്നു. തീരദേശ പൊലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ് എന്നിവയുടെ ബോട്ടുകളാണ് തിരച്ചിൽ നടത്തിയത്. തിരച്ചിൽ ബുധനാഴ്ചയും തുടരും. നാവിക സേനയുടെ സഹായം തേടാൻ കലക്ടറേറ്റുമായി ബന്ധപ്പെട്ടതായി കോസ്റ്റൽ പൊലീസ് പറഞ്ഞു. ഹെലികോപ്റ്റർ, സ്‌കൂബാ ടീം എന്നിവയുടെ സേവനമാണ് ആവശ്യപ്പെട്ടത്. പ്രാവച്ചമ്പലത്തെ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ ശ്രീജിത്ത് കോളജ് ഹോസ്‌റ്റലിലെ ജൂനിയർ വിദ്യാർഥികൾക്കൊപ്പമാണ് വിഴിഞ്ഞത്ത് എത്തിയത്. പാറക്കെട്ടിലേക്ക് ഇറങ്ങിയപ്പോഴാണ് ശ്രീജിത്ത് തിരയിൽപ്പെട്ടത്.










0 comments