ad
Deshabhimani

ഫീസ് വർധന

കുസാറ്റിൽ 
എസ്എഫ്ഐ സൂചനാസമരം നടത്തി

Kusat

ഫീസ് വർധനയ്ക്കെതിരെ കുസാറ്റിൽ എസ്എഫ്ഐ നേതൃത്വത്തിൽ നടന്ന 
സൂചനാ സമരം

വെബ് ഡെസ്ക്

Published on Jun 24, 2026, 12:54 AM | 1 min read

കളമശേരി

കുസാറ്റിലെ അനിയന്ത്രിതമായ ഫീസ് വർധനക്കെതിരെ എസ്എഫ്ഐ സൂചനാസമരം നടത്തി. ജില്ലാ ജോയിന്റ്‌ സെക്രട്ടറി എച്ച്‌ നന്ദകുമാർ ഉദ്ഘാടനം ചെയ്തു.അഡ്മിഷൻ ഫീസ്, ട്യൂഷൻ ഫീസ് തുടങ്ങി എല്ലാ ഇനങ്ങളിലുമുണ്ടായ വലിയ വർധനയ്ക്കെതിരെയാണ് സമരം. ഫീസ്‌ അഞ്ച് ശതമാനമെ വർധിപ്പിക്കാവൂ എന്ന സർക്കാർ നിർദേശമുണ്ടെങ്കിലും 200 ശതമാനം വരെ വർധിപ്പിച്ചു.

കഴിഞ്ഞ ഏപ്രിലിൽ അധികൃതരെ പ്രശ്നം ബോധ്യപ്പെടുത്തിയിരുന്നതാണ്.


അന്ന് സിൻഡിക്കറ്റ്, വിദ്യാർഥികളുമായി ചർച്ച നടത്തിയേ നടപ്പാക്കൂ എന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ ഉറപ്പ് പാലിക്കാതെ ഏകപക്ഷീയമായി വർധന അടിച്ചേൽപ്പിച്ചതാണ് വിദ്യാർഥികൾ സമരത്തിലേക്കിറങ്ങാൻ കാരണമെന്ന് യൂണിറ്റ് സെക്രട്ടറി ധ്യാൻ കൃഷ്ണ പറഞ്ഞു. തിങ്കളാഴ്ച ചർച്ചചെയ്യാമെന്ന അധികൃതരുടെ ഉറപ്പിലാണ് വിദ്യാർഥികൾ പിരിഞ്ഞത്. ഉറപ്പ് പാലിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും എസ്എഫ്ഐ നേതാക്കൾ പറഞ്ഞു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home