ad
Deshabhimani

വിദ്യാർഥി യൂണിയൻ 
തെരഞ്ഞെടുപ്പിന്‌ 
ഇവിഎമ്മുമായി 
സ്കൂൾ വിദ്യാർഥികൾ

Electronic Votting Mechine

സ്കൂൾ പാർലമെന്റ്‌ തെരഞ്ഞെടുപ്പിനായി സ്വന്തമായി തയ്യാറാക്കിയ 
ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുമായി ആലുവ ക്രസന്റ്‌ 
പബ്ലിക് സ്‌കൂളിലെ കുട്ടികൾ

വെബ് ഡെസ്ക്

Published on Jun 24, 2026, 12:56 AM | 1 min read

​ആലുവ

ആധുനിക ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകൾ (ഇവിഎം) ഉപയോഗിച്ച് സ്കൂൾ പാർലമെന്റ്‌ തെരഞ്ഞെടുപ്പ് നടത്തി ആലുവ ക്രസന്റ്‌ പബ്ലിക് സ്‌കൂൾ. വെർട്ടക്സ് റോബോട്ടിക്സും സ്കൂളിലെ സയൻസ് വിഭാഗവും ചേർന്നാണ് വോട്ടിങ് മെഷീനുകൾ തയ്യാറാക്കിയത്.


പൊതുതെരഞ്ഞെടുപ്പിന്റെ മാതൃകയിലായിരുന്നു വോട്ടെടുപ്പ് ക്രമീകരണങ്ങൾ. സ്കൂൾ മാനേജർ പി എസ് അബ്ദുൽ നാസർ, പ്രിൻസിപ്പൽ വി ആർ ബിനുമോൻ എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും പോളിങ് ഓഫീസർമാരായി. സ്ഥാനാർഥികൾ നേരിട്ട് ക്ലാസ് മുറികളിലെത്തി വോട്ടർമാരെ അഭിസംബോധന ചെയ്യുന്ന പ്രചാരണവും മീറ്റ് ദി കാൻഡിഡേറ്റ് പരിപാടിയും തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home