ആത്മഹത്യക്ക് ശ്രമിച്ച സ്‌ത്രീക്ക് രക്ഷകരായി പൊലീസ്

തൃശൂർ
ആത്മഹത്യക്ക് ശ്രമിച്ച സ്‌ത്രീയെ അതിസാഹസികമായി രക്ഷിച്ച് പൊലീസ്. സ്ത്രീയുടെ വാട്സാപ്പ് സ്റ്റാറ്റസ് കണ്ട് പരിചയക്കാരൻ വിയ്യൂർ സ്റ്റേഷനിലേക്ക് ലൊക്കേഷൻ സഹിതം അറിയിക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തി ഗേറ്റ് തുറന്നപ്പോൾ രണ്ട് വളർത്തു നായ്‌ക്കൾ കുരച്ച് ചാടി. എസ്‌ഐ ശ്രീജിൻ നായ്ക്കളുടെ ശ്രദ്ധ മാറ്റാനായി ഒരു ഭാഗത്തേക്ക് ഓടിയപ്പോൾ നായ്ക്കൾ പിറകെയോടി. ഇൗ സമയം സിപിഒ ഭദ്രൻ പിറകുവശത്തെ മതിൽ ചാടി നായയുടെ കണ്ണുവെട്ടിച്ച് അകത്തേക്ക് കടന്ന് ഉള്ളിൽ നിന്നു പൂട്ടിയിരുന്ന വാതിൽ ചവിട്ടി തുറന്ന് അകത്തുകടന്നു.കൈ ഞരമ്പ് മുറിച്ച് രക്തം വാർന്ന് അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു സ്‌ത്രീ. പിറകുവശത്തെ മതിലിനരികിലേക്ക് സ്ത്രീയെ എടുത്തുകൊണ്ടു വന്നു. രണ്ടുപേർ നായ്ക്കളുടെ ശ്രദ്ധ തിരിച്ചശേഷം സ്‌ത്രീയെ ആംബുലൻസിൽ കയറ്റി. സ്‌ത്രീ അപകട നില തരണം ചെയ്‌തു. മാനസിക വിഷമത്തിൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ച സ്ത്രീക്ക് കൗൺസിലിങ്ങിനുള്ള സൗകര്യങ്ങളും പൊലീസ് ഒരുക്കി.










0 comments