നെടുമങ്ങാട് ഗവ. ഐടിഐയില് ക്ലാസ് തുടങ്ങി

നെടുമങ്ങാട് ഗവ. ഐടിഐ ക്യാമ്പസിന്റെയും ക്ലാസുകളുടെയും ഉദ്ഘാടനം മന്ത്രി ഷിബു ബേബി ജോൺ നിര്വഹിക്കുന്നു
നെടുമങ്ങാട്
നഗരത്തിന്റെ സ്വപ്നസാക്ഷാൽക്കാരത്തിനൊപ്പംനിന്ന് എൽഡിഎഫ് സർക്കാർ അനുവദിച്ചു നൽകിയ ഗവ. ഐടിഐ യാഥാർഥ്യമായി. നഗരസഭാ ടൗൺഹാളിന്റെ ഒരുഭാഗത്ത് താൽക്കാലികമായി സജ്ജീകരിച്ച ഇടത്തിലെ ക്യാമ്പസിന്റെയും ക്ലാസുകളുടെയും ഉദ്ഘാടനം മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്തു. ജി ആർ അനിൽ എംഎൽഎ അധ്യക്ഷനായി. വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടർ സഫ്ന നസറുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ ചെയർമാൻ ആർ ജയദേവൻ, പ്രിൻസിപ്പല് വി ഹരിലാൽ, ആർ വൈജുകുമാർ, ലക്ഷ്മി സുരാജ്, സി സാബു, എസ് എസ് ബിജു, എം ശ്രീകേശ് എന്നിവർ സംസാരിച്ചു. നാല് ട്രേഡുകളിലായി എട്ട് യൂണിറ്റുകളാണ് ഐടിഐക്കായി അനുവദിച്ചിട്ടുള്ളത്. ഫിറ്റർ, വെൽഡർ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, മൾട്ടിമീഡിയ ആനിമേഷൻ ആൻഡ് സ്പെഷ്യൽ ഇഫക്ട്സ് എന്നീ ട്രേഡുകളാണ് അനുവദിച്ചത്. യന്ത്രസാമഗ്രികളുടെ ഉപയോഗം, ഫാബ്രിക്കേഷൻ, വെൽഡിങ്, കംപ്യൂട്ടർ ആപ്ലിക്കേഷനുകൾ, പ്രോഗ്രാമിങ്, ഡിജിറ്റൽ മീഡിയ, ആനിമേഷൻ തുടങ്ങിയ മേഖലകളിൽ പരിശീലനം നേടുന്നതിനുള്ള അവസരമാണ് വിദ്യാർഥികൾക്ക് ലഭിക്കുന്നത്. 156 സീറ്റിൽ ഇതിനകം 146 വിദ്യാർഥികൾ പ്രവേശനം നേടി. വ്യാഴാഴ്ച മുതല് ക്ലാസും ആരംഭിച്ചു. 16 സ്ഥിരം തസ്തികകൾക്കും സ്വീപ്പർ, വാച്ച്മാൻ തസ്തികകളിലേക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, കെക്സ്കോൺ മുഖേന നിയമനം നടത്താനും അനുമതി ലഭിച്ചു.









0 comments