സിഐടിയു പതാകദിനം ആചരിച്ചു

സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ പതാക ദിനത്തിൽ സംസ്ഥാന കമ്മിറ്റി ഓഫീസിൽ സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി പതാക ഉയർത്തുന്നു
തിരുവനന്തപുരം
സിഐടിയുവിന്റെ 16–ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പതാകദിനം ആചരിച്ചു. ജില്ലയില്‍ എല്ലാ തൊഴില്‍ കേന്ദ്രങ്ങളിലും പ്രധാന കവലകളിലും കൊടിതോരണങ്ങള്‍ കെട്ടി പതാക ഉയര്‍ത്തി. സംസ്ഥാന കമ്മിറ്റി ഓഫീസിൽ സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി പതാക ഉയർത്തി. കെ എൻ ഗോപിനാഥ്, കെ എസ് സുനിൽകുമാർ, സി കെ ഹരികൃഷ്‌ണൻ എന്നിവർ പങ്കെടുത്തു. ജില്ലാ കമ്മിറ്റി ഓഫീസില്‍ ജില്ലാ പ്രസിഡന്റ് കെ എസ് സുനില്‍കുമാര്‍ പതാക ഉയര്‍ത്തി. എന്‍ സുന്ദരംപിള്ള അധ്യക്ഷനായി. ക്ലൈനസ് റൊസാരിയോ, നാലാഞ്ചിറ ഹരി, എ ജെ സുക്കാര്‍ണോ എന്നിവര്‍ സംസാരിച്ചു. നവംബര്‍ 6, 7, 8, 9 തീയതികളില്‍ കോട്ടയത്താണ് സമ്മേളനം.









0 comments