ad
Deshabhimani

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്നമൂട്ടി കുരുന്നുകൾ

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇടനില ഗവ. യുപിഎസിലെ കുട്ടികൾ 
ഭക്ഷണം വിതരണം ചെയ്യുന്നു

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇടനില ഗവ. യുപിഎസിലെ കുട്ടികൾ 
ഭക്ഷണം വിതരണം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 25, 2025, 03:36 AM | 1 min read

നെടുമങ്ങാട്

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്നമൂട്ടി കുരുന്നുകൾ. ഇടനില ഗവ. യുപിഎസിലെ കുരുന്നുകൾ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് ഭക്ഷണം നൽകിയത്‌. സ്കൂളിലെ സോഷ്യൽ സർവീസ് ക്ലബ് വളന്റിയർമാരുടെ നേതൃത്വത്തിലായിരുന്നു വിതരണം. നാനൂറിലധികം പേർക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു. നെടുമങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി വസന്തകുമാരി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ അജിതകുമാരി, ഹെഡ്മിസ്ട്രസ് കെ എൽ പ്രീതാ ദാസ്, എം എച്ച് യൂനുസ്, അശോക് കുമാർ, എ ആർ അശ്വതി, പി എ ചിന്നു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home