Deshabhimani

ശിശുക്ഷേമ സമിതി ‘വർണോത്സവം’: കാർമലിന്‌ ഇരട്ടക്കിരീടം

വർണോത്സവത്തിൽ’ കലാപ്രതിഭകളായ പുണ്യ എസ് പ്രദീപ്‌, വേദിക് സായി,  സഹ്ര നസീർ, അയാൻ കൃഷ്ണ എന്നിവർ

വർണോത്സവത്തിൽ’ കലാപ്രതിഭകളായ പുണ്യ എസ് പ്രദീപ്‌, വേദിക് സായി, സഹ്ര നസീർ, അയാൻ കൃഷ്ണ എന്നിവർ

വെബ് ഡെസ്ക്

Published on Nov 07, 2026, 12:00 AM | 1 min read

തിരുവനന്തപുരം

സംസ്ഥാന ശിശുക്ഷേമ സമിതി ശിശുദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാ കലോത്സവം ‘വർണോത്സവത്തിൽ’ വഴുതയ്ക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂളിന്‌ ഇരട്ട കിരീടം. നഴ്‌സറി വിഭാഗത്തിൽ 62 പോയിന്റും സ്കൂൾ വിഭാഗത്തിൽ 190 പോയിന്റും നേടി. സ്കൂൾതലത്തിൽ 128 പോയിന്റുമായി പട്ടം സെന്റ്‌ മേരീസ് എച്ച്‌എസ്‌എസ്‌ രണ്ടാം സ്ഥാനവും 126 പോയിന്റുമായി നിർമലഭവൻ എച്ച്‌എസ്‌എസ്‌ മൂന്നാം സ്ഥാനവും നേടി. നഴ്സറി വിഭാഗത്തിൽ 24 പോയിന്റോടെ കൊഞ്ചിറവിള ജവഹർ വിദ്യാഭവൻ രണ്ടാം സ്ഥാനത്തെത്തി. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ്‌ വിദ്യാർഥിനി പുണ്യ എസ് പ്രദീപ്‌, പട്ടം ആര്യാ സെൻട്രൽ സ്കൂളിലെ ഏഴാം ക്ലാസ്‌ വിദ്യാർഥി വേദിക് സായി എന്നിവരെ വർണോത്സവ പ്രതിഭകളായി തെരഞ്ഞെടുത്തു. ഈഞ്ചയ്ക്കൽ ലീ സ്കോളർ നഴ്സറി സ്കൂളിലെ സഹ്ര നസീർ, കാർമൽ ഹയർ സെക്കൻഡറി നഴ്സറി സ്കൂളിലെ അയാൻ കൃഷ്ണ എന്നിവർ ബാല പ്രതിഭകളായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home