ചട്ടമ്പിസ്വാമി ജയന്തി സമ്മേളനവും പുരസ്‌കാര സമർപ്പണവും

ചട്ടമ്പിസ്വാമി സാംസ്‌കാരിക സമിതി പുരസ്‌കാരം എ വി അനൂപിന് മന്ത്രി പി സി വിഷ്ണുനാഥ് സമ്മാനിക്കുന്നു
തിരുവനന്തപുരം
ചട്ടമ്പി സ്വാമി സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 173–-ാമത് ചട്ടമ്പിസ്വാമി ജയന്തി സമ്മേളനവും പുരസ്‌കാര സമർപ്പണവും മന്ത്രി പി സി വിഷ്ണുനാഥ് ഉദ്‌ഘാടനം ചെയ്‌തു. സിനിമാ, നാടക രംഗങ്ങൾക്ക് നൽകിയ സംഭാവനകൾക്ക് എവിഎ ഗ്രൂപ്പ് എംഡി എ വി അനൂപിനാണ് പുരസ്‌കാരം. മുക്കംപാലമൂട് രാധാകൃഷ്ണൻ അധ്യക്ഷനായി. സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പാളയം ഇമാം സുഹൈബ് മൗലവി, കടകംപള്ളി സുരേന്ദ്രൻ, മണക്കാട് രാമചന്ദ്രൻ, സ്വാമി ശ്രീജിത്, കോട്ടുകാൽ കൃഷ്ണകുമാർ, ജെ ആർ പത്മകുമാർ, റാണി മോഹൻദാസ്, അഡ്വ. ആർ എസ് വിജയ് മോഹൻ, ഗോപൻ ശാസ്തമംഗലം, ജി വിജയകുമാർ, സതി തമ്പി എന്നിവർ സംസാരിച്ചു.










0 comments