ചട്ടമ്പിസ്വാമി ജയന്തി ആഘോഷം

ആക്കുളത്ത് ഒന്നരയേക്കർ സ്ഥലം യുദ്ധസ്മാരകത്തിന് അനുവദിച്ച കടകംപള്ളി സുരേന്ദ്രൻ എംഎൽഎയെ എം വിജയകുമാർ പുരസ്കാരം നൽകി ആദരിക്കുന്നു
തിരുവനന്തപുരം
ജാലകം സാംസ്‌കരിക സമിതിയുടെ നേതൃത്വത്തിൽ ചട്ടമ്പിസ്വാമി ജയന്തി ആഘോഷം സംഘടിപ്പിച്ചു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. എം വിജയകുമാർ അധ്യക്ഷനായി. വിളപ്പിൽ രാധാകൃഷ്ണൻ, റിട്ട. കേണൽ ആർ ജി നായർ, ഡോ. ജിനേഷ് കുമാർ, ശാന്തിവിള പദ്മകുമാർ, കെ എസ് അനിൽ, ആനത്താനം രാധാകൃഷ്ണൻ, ശാന്തിവിള വിനോദ്, എം ജലീൽ, കോവളം ടി എൻ സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ആക്കുളത്ത് ഒന്നരയേക്കർ സ്ഥലം യുദ്ധസ്മാരകത്തിന് അനുവദിച്ച കടകംപള്ളി സുരേന്ദ്രൻ എംഎൽഎയെ എം വിജയകുമാർ ആദരിച്ചു.










0 comments