ad
Deshabhimani

കൊരട്ടിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; ഒരു മരണം

dead body

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 02, 2026, 06:23 AM | 1 min read

ചാലക്കുടി: കൊരട്ടിയിൽ ഇതര സംസ്ഥാന തൊഴിലാളികളിൽ തമ്മിലുള്ള തമ്മിലടിയിൽ ഒരാൾ കൊല്ലപ്പെട്ടു. അസം സ്വദേശിയായ ഹക്കീം(50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 19 കാരനായ പിലിമോൻ എന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് പൊലീസിന്റെ പിടിയിലായത്.


കൊല്ലപ്പെട്ട ഹക്കീമും പ്രതിയായ പിലിമോനും കൊരട്ടിയിലെ പോളിടെക്‌നിക്കിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ജോലിചെയ്തുവരികയായിരുന്നു. സമീപത്തെ വാടകക്കെട്ടിടത്തിലാണ് ഇരുവരും താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ജോലി സ്ഥലത്തുവെച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ജോലി കഴിഞ്ഞെത്തിയ ശേഷവും ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടായി. തർക്കം കയ്യാങ്കളിയിലേയ്ക്ക് നീങ്ങി.


തുടർന്ന് തൊഴിലാളികൾ തമ്മിൽ വലിയ രീതിയിൽ സംഘർഷമുണ്ടാവുകയായിരുന്നു. തുടർന്നുണ്ടായ ക്രൂരമായ ആക്രമണത്തിൽ ഹക്കീം കൊല്ലപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മറ്റ് തൊഴിലാളികൾ ചേർന്ന് പിലിമോനെ പിടികൂടുകയും കെട്ടിയിടുകയും ചെയ്ത ശേഷം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home