ad
Deshabhimani

കൂത്തുപറമ്പിൽ നിന്ന് കാണാതായ വിദ്യാർഥിയെ കണ്ടെത്തി

MISSING 2
വെബ് ഡെസ്ക്

Published on Sep 02, 2026, 07:25 AM | 1 min read

കൂത്തുപറമ്പ്: മൂര്യാടുനിന്ന് കാണാതായ പതിനഞ്ചുവയസുകാരനെ തലശേരി ചോനാടത്തുനിന്ന് കണ്ടെത്തി. തിങ്കളാഴ്ച രാവിലെ തലശേരിയിൽനിന്ന് ട്രെയിൻ മാർഗം കണ്ണൂരിലെത്തിയ കുട്ടി കണ്ണൂരിൽ താമസിക്കുകയും ചൊവ്വാഴ്ച വൈകിട്ടോടെ തലശേരിയിലേക്ക് തിരിച്ചുവരികയായിരുന്നു. തലശേരിയിലെത്തിയശേഷം കുട്ടി അച്ഛനെ വിളിച്ചു. കൂത്തുപറമ്പ് പൊലീസെത്തി കുട്ടിയെ രക്ഷിതാക്കൾക്കൊപ്പമയച്ചു.


തിങ്കളാഴ്ച രാവിലെ ആറരയോടെ കൂത്തുപറമ്പ് പാറയിലുള്ള ട്യൂഷൻ സെന്ററിലേക്ക് എന്ന് പറഞ്ഞാണ് പതിനഞ്ചുകാരൻ വീട്ടിൽ നിന്നിറങ്ങിയത്. സാധാരണയായി ട്യൂഷന് ശേഷം സ്കൂളിലേക്ക് പോകേണ്ട കുട്ടി ക്ലാസിൽ എത്തിയില്ല. ഇക്കാര്യം അധ്യാപകർ വിവരമറിയിച്ചതോടെയാണ് വീട്ടുകാർ കൂത്തുപറമ്പ് പൊലീസിനെ സമീപിച്ചത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home