Deshabhimani

അധ്യാപകർ കണ്ടെത്തിയ ചാക്യാർ

ബി ശിവശങ്കർ

ബി ശിവശങ്കർ

വെബ് ഡെസ്ക്

Published on Dec 03, 2025, 12:00 AM | 1 min read

ഹയർ സെക്കൻഡറി വിഭാഗം ചാക്യാർകൂത്ത് വേദി. ആറ്റിങ്ങൽ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ബി ശിവശങ്കർ ഒരുക്കത്തിലാണ്. സൗമ്യഭാവം, മിത സംസാരം. ഇ‍ൗ കുട്ടിയെങ്ങനെ ചാക്യാരായി വേദി കൈയിലെടുക്കുമെന്ന്‌ ആരുമൊന്ന്‌ സംശയിക്കും. മുഖത്ത്‌ അരിമാവ് തേച്ച്, കണ്ണിൽ കരി നീട്ടിയെഴുതി, കുങ്കുമം കുത്തി തയ്യാറെടുപ്പ്‌ കഴിഞ്ഞതോടെ നേരേ വേദിയിലേക്ക്‌. ചാക്യാരെ കണ്ടതും കാണികളിൽ ചിരി പടർന്നു. ചാക്യാര് ആള് നിസ്സാരക്കാരനല്ല. കാണികളെ ചിരിപ്പിച്ച് നേടിയെടുത്തത്‌ ഒന്നാം സ്ഥാനം. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൂന്നു തവണ എ ഗ്രേഡ് നേടിയിട്ടുണ്ട്. സാമൂഹിക വിഷയങ്ങളെക്കുറിച്ച് നിരന്തരം സംസാരിച്ചിരുന്ന ശിവശങ്കറിനോട് അധ്യാപകരാണ് കൂത്ത് ചെയ്യാൻ ആവശ്യപ്പെട്ടത്. അധ്യാപകരാണ്‌ പരിശീലനത്തിന്‌ അയച്ചതും. ആദ്യ മത്സരത്തിൽ തന്നെ വിജയം. ക്ഷേത്രങ്ങളിലും കൂത്ത് അവതരിപ്പിക്കാറുണ്ട്‌. വക്കം സ്വദേശികളായ ബോബൻദാസിന്റെയും എം രോഷിദയുടെയും മകനാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home