കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു

കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷന്റെ ഫുട്‌ബോൾ ടൂർണമെന്റിൽ ഒന്നാം സ്ഥാനം നേടിയ ടീമിന് പ്രസിഡന്റ് എൻ വിനോദ് കുമാർ ട്രോഫി സമ്മാനിക്കുന്നു
തിരുവനന്തപുരം
വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരെ പങ്കെടുപ്പിച്ച് കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു. കോൺഫെഡറേഷൻ തിരുവനന്തപുരം ഒന്നാം സ്ഥാനവും വലിയമല എൽപിഎസ്‌സി രണ്ടാംസ്ഥാനവും നേടി. ബി സത്യൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. കെ വി മനോജ് കുമാർ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എൻ വിനോദ് കുമാർ സമ്മാനദാനം നടത്തി. ബിനു, എം മുഹമദ് മാഹിൻ, വിഷ്ണുദാസ് എന്നിവർ സംസാരിച്ചു.










0 comments