ad
Deshabhimani

ആർ അനിലിനെ അനുസ്‌മരിച്ചു

anusmaranam

സിപിഐ എം നേതാവ് ആർ അനിൽ അനുസ്‌മരണ സമ്മേളനം സിപിഐ എം ചാരുംമൂട് ഏരിയ സെക്രട്ടറി 
ബി ബിനു ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 22, 2026, 01:51 AM | 1 min read

ചാരുംമൂട്

സിപിഐ എം നേതാവും, ഡിവൈഎഫ്ഐ, കർഷകത്തൊഴിലാളി യൂണിയൻ ചാരുംമൂട് ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ചാരുംമൂട് പേരൂർ കാരാഴ്‌മ ആർ അനിലിന്റെ മൂന്നാമത് അനുസ്‌മരണദിനം ആചരിച്ചു. സിപിഐ എം താമരക്കുളം വടക്ക്‌ ലോക്കൽ കമ്മറ്റി രാവിലെ എട്ടിന് വീട്ടുവളപ്പിലെ സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. അനുസ്‌മരണയോഗം സിപിഐ എം ചാരുംമൂട് ഏരിയ സെക്രട്ടറി ബി ബിനു ഉദ്‌ഘാടനംചെയ്‌തു. കെ സുരേന്ദ്രൻപിള്ള അധ്യക്ഷനായി. എസ് സുധീർ ഖാൻ, എസ് പ്രശാന്ത്, ആർ ബിനു, ബി തുളസിദാസ്, കെ ജി മനോജ്കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home