ad
Deshabhimani

നാടിനെ തൊട്ടറിയാവുന്ന എഐ മാപ്പുമായി കുട്ടികൾ

Children created an AI map

വിദ്യാർഥികൾ മാപ്പ് നിർമാണത്തിനിടെ

വെബ് ഡെസ്ക്

Published on Sep 10, 2026, 01:54 AM | 1 min read

കൊടുവള്ളി

ഒരു സ്‌പർശനത്തിൽ നാടിന്റെ സമഗ്ര വിവരങ്ങളും അറിയാനാവുന്ന എഐ മാപ്പ്‌ നിർമിച്ച്‌ കുട്ടികൾ. കൊടുവള്ളി കോഗ്നി ഹബ്‌ സംഘടിപ്പിച്ച സൗജന്യ എഐ റോബോട്ടിക്സ് ഇലക്ട്രോണിക്സ് ക്യാമ്പിൽ പങ്കെടുത്ത കുട്ടികളാണ് നാടിനെ തൊട്ടറിയാവുന്ന നൂതനമായ ‘എഐ മാപ്പ്' നിർമിച്ചത്. ജില്ലയിലെ വിവരങ്ങൾ ഉൾപ്പെടുത്തിയ മാപ്പിലെ ഓരോ മണ്ഡലങ്ങളിലും തൊടുമ്പോൾ അവിടുത്തെ ആദ്യത്തെ എംഎൽഎ, വികസന മുന്നേറ്റങ്ങൾ തുടങ്ങിയവ കേട്ടറിയാം. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ആശുപത്രികൾ, പഞ്ചായത്ത് ഓഫീസുകൾ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിനും കസ്റ്റമർ കെയർ സപ്പോർട്ടിനും മാപ്പ് ഏറെ ഉപകരിക്കുമെന്ന്‌ ക്യാമ്പിന് നേതൃത്വം നൽകുന്ന ട്രെയിനറും ടെക്നോ സയന്റിസ്റ്റും ഇന്നൊവേറ്ററുമായ റഷീദ് മുഹമ്മദ് പറഞ്ഞു. മാനിപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന കോഗ്നി ഹബ്ബിൽ ഇതുപോലുള്ള സൗജന്യ പരിശീലനങ്ങൾ ഇനിയും ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിദ്യാർഥികളായ കെ സി സമീന, കെ ഇഷാൻ മുഹമ്മദ്‌, പി പി ഫി സാൻ റാഷിദ്‌ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home