ad
Deshabhimani

റോഡിൽ മാലിന്യം തള്ളിയവരെ 
നാട്ടുകാർ പിടികൂടി

Waste

റോഡരികിൽ തള്ളിയ മാലിന്യങ്ങൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കുന്നു

വെബ് ഡെസ്ക്

Published on Jul 22, 2026, 01:53 AM | 1 min read

മാന്നാർ

പുലിയൂർ പഞ്ചായത്ത് പേരിശേരി വൻമഴി റോഡിൽ പകൽസമയത്ത് പതിവായി ഓട്ടോയിൽ മാലിന്യം തള്ളുന്നവരെ നാട്ടുകാർ പിടികൂടി. തിങ്കൾ പകൽ 12നാണ് സ്വകാര്യ ഓട്ടോയിൽ മാലിന്യവുമായി എത്തിയ സംഘത്തെ പഞ്ചായത്തംഗം രമ്യ പ്രമോദിന്റെ നേതൃത്വത്തിൽ സമീപവാസികൾ പിടികൂടിയത്. പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പിഴ ഈടാക്കി മാലിന്യം നിക്ഷേപിച്ച സ്ഥലം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വൃത്തിയാക്കിച്ചു. നിരീക്ഷണ കാമറകളിൽ രാത്രി മാലിന്യം തള്ളുന്നവരുടെ ദൃശ്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് പകൽ കാമറകൾ പരിശോധിച്ചപ്പോഴാണ് ഈ സംഘങ്ങൾ തന്നെയാണ് സ്ഥിരമായി മാലിന്യം തള്ളുന്നതെന്ന് കണ്ടെത്തിയത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home