ad
Deshabhimani

പ്രതിഭാ പുരസ്‌കാര 
വിതരണം

award

വള്ളികുന്നം പഞ്ചായത്ത് കാരാഴ്‌മ വാർഡിലെ ഉന്നതവിജയം നേടിയ 
കുട്ടികളെ അനുമോദിക്കാൻ ചേർന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് 
സ്ഥിരംസമിതി അധ്യക്ഷ ഡി അംബുജാക്ഷി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 22, 2026, 01:54 AM | 1 min read

ചാരുംമൂട്

വള്ളികുന്നം പഞ്ചായത്ത് കാരാഴ്‌മ വാർഡിലെ എസ്എസ്എൽസി, പ്ലസ്ടു, മറ്റ്‌ മത്സരപരീക്ഷകൾ എന്നിവയിൽ ഉന്നതവിജയം നേടിയവരെ ആദരിക്കുന്ന ‘പ്രതിഭാ പുരസ്‌കാരം 2026’ വട്ടയ്‌ക്കാട് ജനസേവകേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഡി അംബുജാക്ഷി ഉദ്ഘാടനംചെയ്‌തു. വാർഡ് അംഗം ഉഷ ചന്ദ്രൻ അധ്യക്ഷയായി. വള്ളികുന്നം പഞ്ചായത്ത് പ്രസിഡന്റ്‌ ഗീത മധു, സിഡിഎസ് ചെയർപേഴ്സൺ ഷീബ മഹേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സീന യൂസഫ്, എസ് സന്തോഷ്, ആർ അജയൻ, വള്ളികുന്നം രാജേന്ദ്രൻ, എൻ എസ് സലിംകുമാർ, എൻ മോഹൻകുമാർ, കെ വി അഭിലാഷ്, എൻ ആനന്ദൻ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home