വി എസ് സ്‌മരണയിൽ നാട്

കായംകുളത്ത് അനുസ്‌മരണ പൊതുയോഗം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ ഉദ്‌ഘാടനംചെയ്യുന്നു
മാവേലിക്കര
സിപിഐ എം മാവേലിക്കര ഏരിയ കമ്മിറ്റി മാങ്കാംകുഴിയിൽ സംഘടിപ്പിച്ച വി എസ് അനുസ്‌മരണയോഗം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു ഉദ്ഘാടനംചെയ്‌തു. ജനങ്ങളുടെ വിഷയങ്ങളിൽ മുൻനിരയിൽനിന്ന സമാരാധ്യനായ നേതാവായിരുന്നു വി എസ് എന്ന് അദ്ദേഹം പറഞ്ഞു. പോരാട്ടത്തിന്റെ മറുപേര്. ഒരു തെരഞ്ഞെടുപ്പ് പരാജയം കൊണ്ടോ അധികാര കൈമാറ്റം കൊണ്ടോ ഇടതുപക്ഷത്തെ ഇല്ലാതാക്കാമെന്ന് കരുതേണ്ട. രാജ്യമാകെ ബിജെപിക്കെതിരെ സമാനതകളില്ലാത്ത ജനകീയ പ്രക്ഷോഭങ്ങൾ നടന്നുവരികയാണ്. യുഡിഎഫിന്റെയും ബിജെപിയുടെയും ജനവിരുദ്ധതയ്‌ക്കെതിരെ ചെറുത്തുനിൽപ്പല്ലാതെ മറ്റൊരു വഴിയില്ല. വിഎസ് പകർന്നുനൽകിയ കരുത്തുമായി മുന്നോട്ടുപോകാമെന്നും പി കെ ബിജു പറഞ്ഞു. മുരളി തഴക്കര അധ്യക്ഷനായി. ജി ഹരിശങ്കർ, കെ മധുസൂദനൻ, കോശി അലക്‌സ്, എം എസ് അരുൺകുമാർ എംഎൽഎ, ലീല അഭിലാഷ്, എസ് അനിരുദ്ധൻ തുടങ്ങിയവർ സംസാരിച്ചു. ജി അജയകുമാർ സ്വാഗതം പറഞ്ഞു.
ചാരുംമൂട്
സിപിഐ എം ചാരുംമൂട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച വി എസ് അനുസ്‌മരണം കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ ഉദ്ഘാടനംചെയ്‌തു. സംസ്ഥാനത്ത് യുഡിഎഫ് ഭരണത്തെ നിയന്ത്രിക്കുന്നത് ബിജെപിയാണെന്ന് അവർ പറഞ്ഞു. പത്തുവർഷത്തെ എൽഡിഎഫ് ഭരണത്തിൽ നടപ്പാക്കിയ എല്ലാ ജനോപകാരപദ്ധതികളും ഒന്നൊന്നായി റദ്ദാക്കുകയാണ്. നൂറനാട് ലെപ്രസി സാനിറ്റോറിയത്തിൽ അഞ്ച് ഏക്കർ സ്ഥലത്ത് 40 കോടി രൂപ ചെലവഴിച്ച് പി കൃഷ്‌ണപിള്ള സാംസ്‌കാരിക സമുച്ചയം നിർമിക്കാൻ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്ത തീരുമാനം അട്ടിമറിക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിൻവാങ്ങണമെന്ന് അവർ കൂട്ടിച്ചേർത്തു. ചാരുംമൂട് ജങ്ഷനില്‍ കിഴക്ക് നടന്ന പൊതുസമ്മേളനത്തില്‍ ജില്ലാ കമ്മിറ്റി അംഗം ജി രാജമ്മ അധ്യക്ഷയായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ രാഘവൻ, എം എസ് അരുൺകുമാർ എംഎൽഎ, വി കെ അജിത്ത്, എസ് രാമകൃഷ്‌ണൻ, എ നൗഷാദ് ഏരിയ സെക്രട്ടറി ബി ബിനു എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കരിമുളയ്‌ക്കലിൽ ജി ഭുവനേശ്വരന്റെ രക്തസാക്ഷിമണ്ഡപത്തിൽനിന്ന് ആരംഭിച്ച റാലി ചാരുംമൂട്ടിൽ സമാപിച്ചു. വനിതകളടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു.
കായംകുളം
മാവേലിക്കര സിപിഐ എം മാവേലിക്കര ഏരിയ കമ്മിറ്റി മാങ്കാംകുഴിയിൽ സംഘടിപ്പിച്ച വി എസ് അനുസ്‌മരണയോഗം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു ഉദ്ഘാടനംചെയ്‌തു. ജനങ്ങളുടെ വിഷയങ്ങളിൽ മുൻനിരയിൽനിന്ന സമാരാധ്യനായ നേതാവായിരുന്നു വി എസ് എന്ന് അദ്ദേഹം പറഞ്ഞു. പോരാട്ടത്തിന്റെ മറുപേര്. ഒരു തെരഞ്ഞെടുപ്പ് പരാജയം കൊണ്ടോ അധികാര കൈമാറ്റം കൊണ്ടോ ഇടതുപക്ഷത്തെ ഇല്ലാതാക്കാമെന്ന് കരുതേണ്ട. രാജ്യമാകെ ബിജെപിക്കെതിരെ സമാനതകളില്ലാത്ത ജനകീയ പ്രക്ഷോഭങ്ങൾ നടന്നുവരികയാണ്. യുഡിഎഫിന്റെയും ബിജെപിയുടെയും ജനവിരുദ്ധതയ്‌ക്കെതിരെ ചെറുത്തുനിൽപ്പല്ലാതെ മറ്റൊരു വഴിയില്ല. വിഎസ് പകർന്നുനൽകിയ കരുത്തുമായി മുന്നോട്ടുപോകാമെന്നും പി കെ ബിജു പറഞ്ഞു. മുരളി തഴക്കര അധ്യക്ഷനായി. ജി ഹരിശങ്കർ, കെ മധുസൂദനൻ, കോശി അലക്‌സ്, എം എസ് അരുൺകുമാർ എംഎൽഎ, ലീല അഭിലാഷ്, എസ് അനിരുദ്ധൻ തുടങ്ങിയവർ സംസാരിച്ചു. ജി അജയകുമാർ സ്വാഗതം പറഞ്ഞു. ചാരുംമൂട് സിപിഐ എം ചാരുംമൂട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച വി എസ് അനുസ്‌മരണം കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ ഉദ്ഘാടനംചെയ്‌തു. സംസ്ഥാനത്ത് യുഡിഎഫ് ഭരണത്തെ നിയന്ത്രിക്കുന്നത് ബിജെപിയാണെന്ന് അവർ പറഞ്ഞു. പത്തുവർഷത്തെ എൽഡിഎഫ് ഭരണത്തിൽ നടപ്പാക്കിയ എല്ലാ ജനോപകാരപദ്ധതികളും ഒന്നൊന്നായി റദ്ദാക്കുകയാണ്. നൂറനാട് ലെപ്രസി സാനിറ്റോറിയത്തിൽ അഞ്ച് ഏക്കർ സ്ഥലത്ത് 40 കോടി രൂപ ചെലവഴിച്ച് പി കൃഷ്‌ണപിള്ള സാംസ്‌കാരിക സമുച്ചയം നിർമിക്കാൻ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്ത തീരുമാനം അട്ടിമറിക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിൻവാങ്ങണമെന്ന് അവർ കൂട്ടിച്ചേർത്തു. ചാരുംമൂട് ജങ്ഷനില്‍ കിഴക്ക് നടന്ന പൊതുസമ്മേളനത്തില്‍ ജില്ലാ കമ്മിറ്റി അംഗം ജി രാജമ്മ അധ്യക്ഷയായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ രാഘവൻ, എം എസ് അരുൺകുമാർ എംഎൽഎ, വി കെ അജിത്ത്, എസ് രാമകൃഷ്‌ണൻ, എ നൗഷാദ് ഏരിയ സെക്രട്ടറി ബി ബിനു എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കരിമുളയ്‌ക്കലിൽ ജി ഭുവനേശ്വരന്റെ രക്തസാക്ഷിമണ്ഡപത്തിൽനിന്ന് ആരംഭിച്ച റാലി ചാരുംമൂട്ടിൽ സമാപിച്ചു. വനിതകളടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു. കായംകുളം സിപിഐ എം കായംകുളം ഏരിയാ കമ്മിറ്റി വി എസ് അനുസ്മരണം കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ ഉദ്ഘാടനംചെയ്തു. രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കപ്പെടണമെങ്കിൽ ഇടതുപക്ഷം ശക്തിപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ കോൺഗ്രസ് ഒളിച്ചിരിക്കുകയാണ്. നാടിന്റെ മതേതരത്വത്തേയും ജനാധിപത്യത്തേയും അപകടപ്പെടുത്താൻ ബിജെപി ഭരണകൂടം ശ്രമിക്കുമ്പോൾ കോൺഗ്രസ് മൗനം തുടരുന്നു. അയോധ്യക്ഷേത്ര നിർമാണത്തിലെ അഴിമതിയിലും നീറ്റ് പരീക്ഷയിലെ അട്ടിമറിയിലും കോൺഗ്രസിന് പ്രതികരണമില്ല. കോൺഗ്രസ് -ബിജെപി ധാരണയാണ് കേരളത്തില്‍ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് തോല്‍വി. നിലവില്‍ ബിജെപി ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ പറയുന്ന അവസ്ഥയിലെത്തിയെന്നും എൽഡിഎഫ് ഭരണത്തിൽ കേരളം നേടിയെടുത്ത നേട്ടങ്ങളെല്ലാം തകർക്കപ്പെടുകയാണെന്നും പുത്തലത്ത് ദിനേശൻ പറഞ്ഞു. എൽ മെക്സ് ഗ്രൗണ്ടിൽ നടന്ന യോഗത്തിൽ സംഘാടക സമിതി ചെയർമാൻ പി ഗാനകുമാർ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ, ഏരിയാ സെക്രട്ടറി ബി അബിൻഷാ, ജില്ലാ കമ്മിറ്റി അംഗം ഷേക്ക് പി ഹാരിസ്, പി അരവിന്ദാക്ഷൻ, എസ് നസീം, വി പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. ഏരിയായിലെ 14 ലോക്കൽ കമ്മിറ്റികളിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകർ എൻ എസ് സ്മാരക മന്ദിരത്തിൽ കേന്ദ്രീകരിച്ച് സംയുക്ത പ്രകടനമായി ടൗൺ ചുറ്റി എൽമെക്സ് ഗ്രൗണ്ടിൽ എത്തി. കാർത്തികപ്പള്ളി സിപിഐഎം കാർത്തികപ്പള്ളി ഏരിയാ കമ്മിറ്റി വി എസ് അനുസ്മരണം സിപിഐഎം സംസ്ഥാന സെക്രട്ടറിയയറ്റംഗം വി എൻ വാസവൻ ഉദ്ഘാടനംചെയ്തു. കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ യുടേൺ ഗവണ്മെന്റായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ നടപ്പിലാക്കിയ ക്ഷേമപ്രവർത്തനങ്ങളെയെല്ലാം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് സതീശൻ ബിജെപിയുമായി നടത്തിയ ഡീൽ ഇപ്പോൾ പകൽപോലെ വെളിച്ചത്താണ്. ബിജെപി എന്തുപറയുന്നുവോ അത് ചെയ്ത് കൊടുക്കുകയാണ് മുഖ്യമന്ത്രി വി ഡി സതീശന്‍. പ്രത്യേക ഫ്ലൈറ്റ് ചാർട്ട് ചെയ്ത് സതീശൻ മംഗലാപുരത്ത് പോയത് കച്ചവടം ഉറപ്പിക്കാനാണ്. പതിനായിരം കോടി രൂപയുടെ ടാറ്റയുടെ കപ്പൽനിർമാണ ശാലയ്‌ക്ക് ധാരണയായെന്ന് പറഞ്ഞ് ജനങ്ങളെ മുഖ്യമന്ത്രി പറ്റിച്ചെന്നും മൂന്നുദിവസം കഴിഞ്ഞ് ടാറ്റയുടെ പ്രസ്താവന വന്നതോടെ മുഖ്യമന്ത്രി പെരുംനുണയനായി മാറിയെന്ന് കാണാനായെന്നും വി എൻ വാസവൻ പറഞ്ഞു. സിപിഐ എം ചേപ്പാട് കിഴക്ക് ലോക്കൽ സെക്രട്ടറി ജോൺചാക്കോ അധ്യക്ഷനായി. കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ വിജയകുമാർ, ബി രാജേന്ദ്രൻ, ടി എസ് താഹ, വി കെ സഹദേവൻ, കെ രഘു, ടി സുരേന്ദ്രൻ, ആർ വിജയകുമാർ എന്നിവർ സംസാരിച്ചു. മുട്ടം കുളത്തിന് സമീപം നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത റാലിയും നടന്നു. ഹരിപ്പാട് സിപിഐ എം ഹരിപ്പാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ നേടിയെടുക്കാൻ പാർലമെന്ററി വേദികളെ ഉപയോഗിച്ച വി എസിന്റെ പ്രവർത്തനം പാഠപുസ്തകമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളം എങ്ങനെയാണ് ഇന്നത്തെ കേരളമായതെന്ന ചരിത്രം തന്നെയാണ് വി എസിന്റെ രാഷ്ട്രീയ ജീവിതവും. നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ അട്ടിമറികളും ഇരുപത്തിരണ്ട് ലക്ഷത്തോളം വിദ്യാർഥികളുടെ കഠിന സപര്യയാണ് ഇല്ലാതാക്കിയത്. മുപ്പതോളം വിദ്യാർഥികളാണ് ജീവനൊടുക്കിയത്. ജന്തർമന്തറിലെ പോരാട്ടം പരാജയപ്പെടാൻ പാടില്ല. അതിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ കടമയാണെന്നും ജയരാജൻ പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗം എം സത്യപാലൻ അധ്യക്ഷനായി. ടി കെ ദേവകുമാർ, സി ശ്രീകുമാർ ഉണ്ണിത്താൻ, എസ് സുരേഷ്, എസ് കൃഷ്ണകുമാർ, സി രത്നകുമാർ, അഡ്വ എം എം അനസലി, പി എം ചന്ദ്രൻ, എസ് സുരേഷ് കുമാർ, പി ഓമന,സിന്ധു മോഹൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സി പ്രസാദ് സ്വാഗതം പറഞ്ഞു. ഹരിപ്പാട് ഗാന്ധി സ്ക്വയറിൽനിന്ന് അനുസ്മരണ വേദിയിലേക്ക് നടത്തിയ പ്രകടനത്തിൽ നൂറുകണക്കിനാളുകൾ അണിനിരന്നു.സിപിഐ എം കായംകുളം ഏരിയാ കമ്മിറ്റി വി എസ് അനുസ്മരണം കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ ഉദ്ഘാടനംചെയ്തു. രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കപ്പെടണമെങ്കിൽ ഇടതുപക്ഷം ശക്തിപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ കോൺഗ്രസ് ഒളിച്ചിരിക്കുകയാണ്. നാടിന്റെ മതേതരത്വത്തേയും ജനാധിപത്യത്തേയും അപകടപ്പെടുത്താൻ ബിജെപി ഭരണകൂടം ശ്രമിക്കുമ്പോൾ കോൺഗ്രസ് മൗനം തുടരുന്നു. അയോധ്യക്ഷേത്ര നിർമാണത്തിലെ അഴിമതിയിലും നീറ്റ് പരീക്ഷയിലെ അട്ടിമറിയിലും കോൺഗ്രസിന് പ്രതികരണമില്ല. കോൺഗ്രസ് -ബിജെപി ധാരണയാണ് കേരളത്തില്‍ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് തോല്‍വി. നിലവില്‍ ബിജെപി ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ പറയുന്ന അവസ്ഥയിലെത്തിയെന്നും എൽഡിഎഫ് ഭരണത്തിൽ കേരളം നേടിയെടുത്ത നേട്ടങ്ങളെല്ലാം തകർക്കപ്പെടുകയാണെന്നും പുത്തലത്ത് ദിനേശൻ പറഞ്ഞു. എൽ മെക്സ് ഗ്രൗണ്ടിൽ നടന്ന യോഗത്തിൽ സംഘാടക സമിതി ചെയർമാൻ പി ഗാനകുമാർ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ, ഏരിയാ സെക്രട്ടറി ബി അബിൻഷാ, ജില്ലാ കമ്മിറ്റി അംഗം ഷേക്ക് പി ഹാരിസ്, പി അരവിന്ദാക്ഷൻ, എസ് നസീം, വി പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. ഏരിയായിലെ 14 ലോക്കൽ കമ്മിറ്റികളിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകർ എൻ എസ് സ്മാരക മന്ദിരത്തിൽ കേന്ദ്രീകരിച്ച് സംയുക്ത പ്രകടനമായി ടൗൺ ചുറ്റി എൽമെക്സ് ഗ്രൗണ്ടിൽ എത്തി.
കാർത്തികപ്പള്ളി
സിപിഐഎം കാർത്തികപ്പള്ളി ഏരിയാ കമ്മിറ്റി വി എസ് അനുസ്മരണം സിപിഐഎം സംസ്ഥാന സെക്രട്ടറിയയറ്റംഗം വി എൻ വാസവൻ ഉദ്ഘാടനംചെയ്തു. കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ യുടേൺ ഗവണ്മെന്റായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ നടപ്പിലാക്കിയ ക്ഷേമപ്രവർത്തനങ്ങളെയെല്ലാം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് സതീശൻ ബിജെപിയുമായി നടത്തിയ ഡീൽ ഇപ്പോൾ പകൽപോലെ വെളിച്ചത്താണ്. ബിജെപി എന്തുപറയുന്നുവോ അത് ചെയ്ത് കൊടുക്കുകയാണ് മുഖ്യമന്ത്രി വി ഡി സതീശന്‍. പ്രത്യേക ഫ്ലൈറ്റ് ചാർട്ട് ചെയ്ത് സതീശൻ മംഗലാപുരത്ത് പോയത് കച്ചവടം ഉറപ്പിക്കാനാണ്. പതിനായിരം കോടി രൂപയുടെ ടാറ്റയുടെ കപ്പൽനിർമാണ ശാലയ്‌ക്ക് ധാരണയായെന്ന് പറഞ്ഞ് ജനങ്ങളെ മുഖ്യമന്ത്രി പറ്റിച്ചെന്നും മൂന്നുദിവസം കഴിഞ്ഞ് ടാറ്റയുടെ പ്രസ്താവന വന്നതോടെ മുഖ്യമന്ത്രി പെരുംനുണയനായി മാറിയെന്ന് കാണാനായെന്നും വി എൻ വാസവൻ പറഞ്ഞു. സിപിഐ എം ചേപ്പാട് കിഴക്ക് ലോക്കൽ സെക്രട്ടറി ജോൺചാക്കോ അധ്യക്ഷനായി. കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ വിജയകുമാർ, ബി രാജേന്ദ്രൻ, ടി എസ് താഹ, വി കെ സഹദേവൻ, കെ രഘു, ടി സുരേന്ദ്രൻ, ആർ വിജയകുമാർ എന്നിവർ സംസാരിച്ചു. മുട്ടം കുളത്തിന് സമീപം നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത റാലിയും നടന്നു.
ഹരിപ്പാട്
സിപിഐ എം ഹരിപ്പാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ നേടിയെടുക്കാൻ പാർലമെന്ററി വേദികളെ ഉപയോഗിച്ച വി എസിന്റെ പ്രവർത്തനം പാഠപുസ്തകമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളം എങ്ങനെയാണ് ഇന്നത്തെ കേരളമായതെന്ന ചരിത്രം തന്നെയാണ് വി എസിന്റെ രാഷ്ട്രീയ ജീവിതവും. നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ അട്ടിമറികളും ഇരുപത്തിരണ്ട് ലക്ഷത്തോളം വിദ്യാർഥികളുടെ കഠിന സപര്യയാണ് ഇല്ലാതാക്കിയത്. മുപ്പതോളം വിദ്യാർഥികളാണ് ജീവനൊടുക്കിയത്. ജന്തർമന്തറിലെ പോരാട്ടം പരാജയപ്പെടാൻ പാടില്ല. അതിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ കടമയാണെന്നും ജയരാജൻ പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗം എം സത്യപാലൻ അധ്യക്ഷനായി. ടി കെ ദേവകുമാർ, സി ശ്രീകുമാർ ഉണ്ണിത്താൻ, എസ് സുരേഷ്, എസ് കൃഷ്ണകുമാർ, സി രത്നകുമാർ, അഡ്വ എം എം അനസലി, പി എം ചന്ദ്രൻ, എസ് സുരേഷ് കുമാർ, പി ഓമന,സിന്ധു മോഹൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സി പ്രസാദ് സ്വാഗതം പറഞ്ഞു. ഹരിപ്പാട് ഗാന്ധി സ്ക്വയറിൽനിന്ന് അനുസ്മരണ വേദിയിലേക്ക് നടത്തിയ പ്രകടനത്തിൽ നൂറുകണക്കിനാളുകൾ അണിനിരന്നു.










0 comments