കേന്ദ്രസര്‍ക്കാര്‍ അംഗീകാരം
ശിശുസൗഹൃദം ഒറ്റൂർ പഞ്ചായത്ത്

ഡൽഹിയിൽ സതത് വികാസ് പുരസ്കാരം ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ജെ ജയചന്ദ്രൻ, സെക്രട്ടറി എൽ എച്ച് ശ്രീലേഖ, സ്ഥിരംസമിതി അധ്യക്ഷന്‍ എൻ അജി എന്നിവർ ചേർന്ന് സ്വീകരിക്കുന്നു
വർക്കല
കേന്ദ്രസര്‍ക്കാരിന്റെ ശിശുസൗഹൃദ പുരസ്‌കാരത്തില്‍ മൂന്നാംസ്ഥാനം കരസ്ഥമാക്കി ഒറ്റൂർ പഞ്ചായത്ത്. ഗ്രാമീണ ഇന്ത്യയിലെ സുസ്ഥിരവും സമഗ്രവുമായ വികസനത്തിന് സംഭാവനകൾ നൽകിയ മികച്ച പഞ്ചായത്തുകളെയാണ് അവാർഡിന് പരിഗണിച്ചത്. രാജ്യത്തെ രണ്ടുലക്ഷത്തിലധികം പഞ്ചായത്തുകളില്‍നിന്നാണ് ഒറ്റൂർ പഞ്ചായത്ത് വിജയം കൈവരിച്ചത്. 50 ലക്ഷം രൂപയാണ് പുരസ്കാരത്തുക. പഞ്ചായത്തിലെ സ്കൂൾ, അങ്കണവാടി എന്നിവിടങ്ങളിലെ സൗകര്യങ്ങളാണ് മുഖ്യമായും പരിഗണിച്ചത്. പ്രീപ്രൈമറി സ്‌കൂളുകളിലെയും അങ്കണവാടികളിലെയും ശുചിമുറിസൗകര്യം, കളിസ്ഥലം, പോഷകാഹാരം, വിശ്രമകേന്ദ്രം, പഠനസൗകര്യം, അധ്യാപകരുടെ മികവ്, പരിസ്ഥിതിസൗഹൃദ സ്‌മാർട്ട് ക്ലാസ്‌റൂമിന്റെ പ്രവർത്തനം എന്നിവയും പരിഗണിച്ചു. എൽഡിഎഫ് ഭരണനേതൃത്വത്തിൽ 2023–-25 കാലഘട്ടങ്ങളിൽ നടന്ന പ്രവർത്തനങ്ങളാണ് പുരസ്‌കാരനിർണയത്തിന് പരിഗണിച്ചത്. മഹാരാഷ്ട്രയിലെ ഇറ്റ്ഗോൺ, കർണാടകത്തിലെ ഹലനായകനഹള്ളി എന്നിവയ്ക്കാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ. ഡൽഹിയിൽ നടന്ന ചടങ്ങിൽ ദീൻദയാൽ ഉപാധ്യായ പഞ്ചായത്ത് സതത് വികാസ് പുരസ്കാരം പഞ്ചായത്ത് പ്രസിഡന്റ് ജെ ജയചന്ദ്രൻ, സെക്രട്ടറി എൽ എച്ച് ശ്രീലേഖ, സ്ഥിരംസമിതി അധ്യക്ഷന്‍ എൻ അജി എന്നിവർ ഏറ്റു വാങ്ങി.










0 comments