നിയമസഭാ സാമാജികർക്കായി കാരിത്താസിന്റെ മെഡിക്കൽ സ്ക്രീനിങ് ക്യാമ്പ്

നിയമസഭാ സാമാജികർക്കായി കോട്ടയം കാരിത്താസ് ആശുപത്രിയുടെ മെഡിക്കൽ സ്ക്രീനിങ് ക്യാമ്പ് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രി കെ മുരളീധരൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
നിയമസഭാ സാമാജികർക്കായി കോട്ടയം കാരിത്താസ് ആശുപത്രി സൗജന്യ മെഡിക്കൽ സ്ക്രീനിങ് ക്യാമ്പ് നടത്തി. കാർഡിയോളജി, ഓങ്കോളജി വിഭാഗങ്ങളുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. വ്യാഴാഴ്ചയും തുടരും. ഇസിജി, എക്കോ, ട്രെഡ്മിൽ ടെസ്റ്റ്, വൈറ്റൽസ് തുടങ്ങിയ പരിശോധനകൾക്ക് പുറമെ ഡോക്ടറുടെ സേവനവും മൊബൈൽ കാർഡിയോളജി വാഹനത്തിൽ ലഭിക്കും. സ്തനാർബുദ പരിശോധന കൂടുതൽ സൗകര്യപ്രദവും ജനകീയവുമാക്കാൻ 'ഹോപ്പ് ഓൺ വീൽസ്' എന്ന പേരിൽ മൊബൈൽ മാമോഗ്രാം വാഹനവും ഒരുക്കിയിട്ടുണ്ട്. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രി കെ മുരളീധരൻ എന്നിവർ ഉദ്ഘാടനംചെയ്തു. മുഖ്യമന്ത്രി വി ഡി സതീശൻ, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, മന്ത്രിമാർ, എംഎൽഎമാരായ നാട്ടകം സുരേഷ്, ബി ബി ഗോപകുമാർ, വി കുഞ്ഞികൃഷ്ണൻ, കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ബിനു കുന്നത്ത് എന്നിവർ പങ്കെടുത്തു.കാർഡിയോളജി വിഭാഗം മേധാവി ഡോ. ജോണി ജോസഫ്, കമ്യൂണിറ്റി മെഡിസിൻ കൺസൾട്ടന്റ് ഡോ. ജോസ് ജോം തോമസ് എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.







0 comments