Deshabhimani

മുതലപ്പൊഴി ഹാർബറിൽ വറ്റ ചാകര

മുതലപ്പൊഴി ഹാർബറിലെ വറ്റ ചാകര

മുതലപ്പൊഴി ഹാർബറിലെ വറ്റ ചാകര

വെബ് ഡെസ്ക്

Published on Oct 29, 2026, 02:11 AM | 1 min read

ചിറയിൻകീഴ്

പെരുമാതുറ മുതലപ്പൊഴിയിൽ വറ്റ മീൻ ചാകര. തിങ്കൾ രാവിലെമുതൽ തുടങ്ങിയ ചാകര ബുധൻ രാത്രി വൈകിയും തുടരുകയാണ്. കിലോ കണക്കിന് വറ്റ കരയിലെത്തിയതോടെ ഫിഷ്‌ലാൻഡിൽ മീൻ നിറഞ്ഞു. വറ്റയുമായി വള്ളങ്ങൾ തുടരെ എത്തിയപ്പോൾ തൊഴിലാളികളും വലിയ സന്തോഷത്തിലാണ്. കിലോയ്ക്ക് 550 രൂപവരെ വിലയുണ്ടായിരുന്ന മീൻ രണ്ടു ദിവസമായി 150, 250 നിരക്കിലാണ് വിൽപ്പന. മുന്തിയ ഇനം മീൻ വിലക്കുറവിൽ ലഭിച്ചതോടെ മീൻവാങ്ങാനും കാണാനുമെത്തുന്നവരുടെ വലിയ തിരക്കാണ് തുറമുഖത്ത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നും സമീപ ജില്ലകളിൽനിന്നും വണ്ടിയുമായി മീൻ വാങ്ങാൻ വൈകിയും ആളുകളെത്തുന്നുണ്ട്. ഇതോടെ തീരദേശ റോഡിൽ വാഹനക്കുരുക്കുമുണ്ടായി. ധാരാളം മീൻ ലഭ്യമായതോടെ ബോട്ടുടമകൾക്ക് ലാഭം കുറഞ്ഞു. വറ്റയുടെ അധിക ലഭ്യതയും വിലക്കുറവും മീൻ വെട്ടുന്നവർക്കും ചാകരയായി. 200 മുതൽ 500 രൂപവരെ മീൻ വെട്ടി നൽകുന്നവർ ഈടാക്കുന്നതായും വാങ്ങാനെത്തുന്നവർ പരാതിപ്പെടുന്നു. തിരക്കുകാരണം ഹാർബറിലേക്കുള്ള അച്ചടിച്ച പ്രവേശന പാസുകളും തികയാതെ വരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home