ad
Deshabhimani

പ്രതിഷേധത്തിന്റെ നിറങ്ങളുമായി ‘ബബിൾസ്‌’

വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ടി ഷീലയുടെ ചിത്രപ്രദർശനം ഉദ്‌ഘാടനം 
ചെയ്‌തശേഷം അതിഥികൾ ചിത്രം കാണുന്നു

വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ടി ഷീലയുടെ ചിത്രപ്രദർശനം ഉദ്‌ഘാടനം 
ചെയ്‌തശേഷം അതിഥികൾ ചിത്രം കാണുന്നു

വെബ് ഡെസ്ക്

Published on Sep 21, 2026, 12:00 AM | 1 min read

തിരുവനന്തപുരം

യുദ്ധത്തിന്റെ ദുരിതങ്ങൾ, പ്രകൃതിചൂഷണം, സംഗീതം, സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ, അഭയാർഥിത്വം എന്നിവ അടയാളപ്പെടുത്തി ടി ഷീലയുടെ ‘ബബിൾസ്‌ ’ചിത്രപ്രദർശനം. വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ എക്‌സ്‌പ്രഷൻസ്‌ സംഘടിപ്പിച്ച ചിത്രപ്രദർശനം നടൻ ബിബിൻ എസ് നായർ ഉദ്ഘാടനം ചെയ്തു. യുദ്ധങ്ങളിൽ ബലിയാടാക്കപ്പെടുന്ന സാധാരണ മനുഷ്യരുടെയും സ്ത്രീകളുടെയും പിഞ്ചുകുഞ്ഞുങ്ങളുടെയും യാഥാർഥ്യം വെളിപ്പെടുത്തുന്ന ‘സെലിബ്രേഷൻ ഓഫ്‌ വയലൻസ്‌, ഇതരസംസ്ഥാന തൊഴിലാളികളുടെ ജീവിതവും അവരുടെ വേരറ്റുപോകലിന്റെ അനുഭവങ്ങളും പറയുന്ന ‘അഭയാർഥികൾ’ എന്നീ പരമ്പരകളായിരുന്നു മുഖ്യആകർഷണം. ഇരുണ്ട യാഥാർഥ്യങ്ങൾക്കിടയിലും പ്രതീക്ഷയ്ക്കും സൗന്ദര്യത്തിനും സംഗീതത്തിനും ഇടമുണ്ടെന്ന സന്ദേശവുമായി അവതരിപ്പിച്ച ​‘സിങ്കേഴ്‌സ്‌’പരമ്പരയും ശ്രദ്ധിക്കപ്പെട്ടു. ഉദ്‌ഘാടനച്ചടങ്ങിൽ സി ഇ സുനിൽ അധ്യക്ഷനായി. ജനി മേനോൻ രചിച്ച ‘നിറങ്ങളുടെ ഉടൽഗീതങ്ങൾ’ ചിത്രകലാ നിരൂപണഗ്രന്ഥം നേമം പുഷ്പരാജിന്‌ നൽകി ബി ഡി ദത്തൻ പ്രകാശിപ്പിച്ചു. ഫിർദ‍ൗസ് കായൽപ്പുറം, ഡോ. ആശ നജീബ്‌, എഎസ്ഐ സബീന എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home