ad
Deshabhimani

സിഐടിയു ജില്ലാ സമ്മേളനം

ആവേശമായി കയർ കൈതേപ്പു മത്സരം

സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന കയർ കൈ തേപ്പ് മത്സരം
വെബ് ഡെസ്ക്

Published on Sep 21, 2026, 12:45 AM | 1 min read

കരുനാഗപ്പള്ളി

കരുനാഗപ്പള്ളിയിൽ 27നും 28നും നടക്കുന്ന സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പരമ്പരാഗത കയർ കൈതേപ്പു മത്സരം ആവേശകരമായി. കയർത്തൊഴിലാളി യൂണിയൻ (സിഐടിയു) ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ആലുംകടവ് കയർസംഘത്തിനു സമീപം നടന്ന പരിപാടി കയർത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് എം ശോഭന ഉദ്ഘാടനംചെയ്തു. സോമൻപിള്ള അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി ഡി സുരേഷ് കുമാർ, ജില്ലാ ട്രഷറർ രവികുമാർ, ആർ ഗോപി,സി ലോകാനന്ദൻ,പി പുഷ്പാംഗദൻ,കെ എസ് ഷറഫുദീൻ മുസ്‌ലിയാർ, എം സുരേഷ് കുമാർ , കല, മുനിസിപ്പൽ കൗൺസിലർ സീമസഹജൻ, എസ് എം മനോജ് മുരളി, സുമേഷ്, സി ഗോപകുമാർ,രാജേഷ്, സുജിത്ത് എന്നിവർ സംസാരിച്ചു. സിഐടിയു ഏരിയ സെക്രട്ടറി ബി എ ബ്രിജിത്ത് സമ്മാനദാനം നിർവഹിച്ചു. നിരവധി തൊഴിലാളികൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ വിജയികളായവർക്ക് ക്യാഷ് അവാർഡും മൊമെന്റോയും നൽകി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home