എസ്എഫ്ഐ നേതാവിന്റെ വീടിനുനേരെ കെഎസ്‌യു –യൂത്ത് കോൺഗ്രസ് ആക്രമണം

കരുനാഗപ്പള്ളി
ബാലസംഘം കരുനാഗപ്പള്ളി ഏരിയ പ്രസിഡന്റും എസ്എഫ്ഐ ഏരിയ കമ്മിറ്റി അംഗവുമായ തൊടിയൂർ ശ്രീകൃഷ്ണ ഭവനത്തിൽ ആരാധ്യയുടെ വീടിനുനേരെ കെഎസ് യു– - യൂത്ത് കോൺഗ്രസ് ഗുണ്ടകളുടെ ആക്രമണം. ശാസ്താംകോട്ട കോളേജിൽ നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് വീടിനു നേരെയുണ്ടായ ആക്രമണം. ശനി രാത്രി ഒന്നോടെയായിരുന്നു വീട് ആക്രമിച്ച് കൊലവിളി നടത്തി ഭീകരാന്തരീക്ഷം നടത്തിയത്. വീടിന്റെ വൈദ്യുതി കട്ട് ചെയ്‌തതിനുശേഷം ജനലുകളും കതകും ചെടിച്ചട്ടികളും അടിച്ചു തകർത്തു. സംഭവത്തിൽ കുറ്റക്കാരായ മുഴുവൻ പേർക്കുമെതിരെ മാതൃകാപരവും നിയമപരവുമായ നടപടി സ്വീകരിക്കണമെന്ന് ബാലസംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കുറ്റവാളികളെ നിയമപരമായി അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് അഞ്ജനാ ദാസ് , സെകട്ടറി ഇമ എസ് കൃഷ്ണ, കൺവീനർ കറവൂർ എൽ വർഗീസ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ആരാധ്യ ഡിബി കോളേജ് ഡിഗ്രി വിദ്യാർഥിനിയാണ്.










0 comments