ad
Deshabhimani

ജപ്പാൻ കുടിവെള്ള പൈപ്പ് 
വീണ്ടും പൊട്ടി

തുറവൂർ കവലയ്ക്ക് തെക്ക് ഭാഗത്ത് ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടിയപ്പോൾ

തുറവൂർ കവലയ്ക്ക് തെക്ക് ഭാഗത്ത് ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടിയപ്പോൾ

വെബ് ഡെസ്ക്

Published on Sep 21, 2026, 12:46 AM | 1 min read

തുറവൂർ

ജപ്പാൻ ശുദ്ധജല പദ്ധതിയുടെ പൈപ്പ് പൊട്ടി. ഞായർ വൈകിട്ട് 4.30ന് തുറവൂർ കവലയുടെ തെക്ക്‌ ഭാഗത്താണ് പൈപ്പ് പൊട്ടിയത്. വെള്ളം പാതയിലേക്ക് കുത്തിയൊലിച്ച്‌ സമീപ കടയിലേക്കും കയറി. പട്ടണക്കാട്, കടക്കരപ്പള്ളി, വയലാർ എന്നീ പഞ്ചായത്തുകളിലെ ജല സംഭരണികളിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്. ജല അതോറിറ്റി ഉദ്യോഗസ്‌ഥരെത്തി പട്ടണക്കാട്, കടക്കരപ്പള്ളി, വയലാർ എന്നിവിടങ്ങളിലേക്കു പോകുന്ന പൈപ്പിന്റെ വാൽവ് അടച്ചു. തിങ്കൾ മുതൽ 25 വരെ മൂന്ന് പഞ്ചായത്തിൽ ശുദ്ധജലം മുടങ്ങുമെന്ന് അധികൃതർ പറഞ്ഞു. ഉയരപ്പാത നിർമാണത്തിന്റെ അപ്രോച്ച് റോഡിന്റെയും തൂണുകളുടെയും നിർമാണം നടക്കുന്ന തുറവൂർ കവലക്ക് തെക്കുഭാഗത്തെ തൂണുകൾക്കായുള്ള പൈലിങ് ജോലി നടക്കുന്ന ഭാഗത്തുള്ള പൈപ്പാണ് പൊട്ടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home