Deshabhimani

മെഡിക്കൽ അലവൻസ് 
നിർത്തിയതിനെതിരെ കരിദിനം

കമ്മിറ്റി ഓഫ് ബിഎസ്എൻഎൽ, എംടിഎൻഎൽ പെൻഷനേഴ്സ് അസോസിയേഷൻ കരിദിനാചരണത്തിൽ നടത്തിയ
പ്രതിഷേധ പ്രകടനം എൻ എ എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

കമ്മിറ്റി ഓഫ് ബിഎസ്എൻഎൽ, എംടിഎൻഎൽ പെൻഷനേഴ്സ് അസോസിയേഷൻ കരിദിനാചരണത്തിൽ നടത്തിയ
പ്രതിഷേധ പ്രകടനം എൻ എ എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 08, 2026, 12:00 AM | 1 min read

തിരുവനന്തപുരം

ബിഎസ്എൻഎൽ, എംടിഎൻഎൽ പെൻഷൻകാർക്ക് ലഭിച്ചിരുന്ന മെഡിക്കൽ അലവൻസ് ഏകപക്ഷീയമായി നിർത്തലാക്കിയതിനെതിരെ കമ്മിറ്റി ഓഫ് ബിഎസ്എൻഎൽ, എംടിഎൻഎൽ പെൻഷനേഴ്സ് അസോസിയേഷൻ രണ്ടാംഘട്ട പ്രക്ഷോഭത്തിന്റെ ഭാഗമായി കരിദിനം ആചരിച്ചു. ചീഫ് ജനറൽ മാനേജരുടെ ഓഫീസിന് മുന്നിൽ നടന്ന പ്രകടനം എസ്എൻപിഡബ്ല്യുഎ സംസ്ഥാന പ്രസിഡന്റ് എൻ എ എബ്രഹാം ഉദ്ഘാടനം ചെയ്തു. എഐആർബിഎസ്എൻഎൽഇ ഡബ്ല്യുഎ സംസ്ഥാന പ്രഡിഡന്റ് എം ശ്യാംകുമാർ അധ്യക്ഷനായി. കെ രവീന്ദ്രൻ, ജി സുരേന്ദ്രൻ, ആർ മുരളീധരൻനായർ, ഹരിഹരൻനായർ, സി രാമചന്ദ്രൻ, ശിവരാജൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home