യുവതിയെയും മക്കളെയും ആക്രമിച്ച ബിജെപി പ്രവർത്തകൻ പിടിയിൽ

വെഞ്ഞാറമൂട്
കാര്‍ യാത്രികയായ യുവതിയെയും മക്കളെയും ആക്രമിച്ച ബിജെപി പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. പിരപ്പന്‍കോട് അജി വിലാസത്തില്‍ അജി(45) യാണ് അറസ്റ്റിലായത്. ബുധൻ വൈകിട്ട് ആറിന് നാഗരുകുഴി–- പിരപ്പൻകോട് റോഡിൽ പിരപ്പൻകോട് വച്ചായിരുന്നു സംഭവം. യുവതി ഓടിച്ച കാര്‍ ജങ്ഷനിലെത്തിയപ്പോള്‍ എന്‍ജിന്‍ ഓഫായി നിന്നു. ഇതോടെ റോഡരികില്‍ നിൽക്കുകയായിരുന്ന പ്രതി കാറില്‍ അടിച്ച് ബഹളം വയ്ക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതോടെ പ്രതി യുവതിയെയും കൂടെയുണ്ടായിരുന്ന രണ്ട് മക്കളെയും സഹോദരിയെയും മകളെയും ക്രൂരമായി മര്‍ദിച്ചു. കന്യാകുളങ്ങര സിഎച്ച്സിയിൽ ചികിത്സ തേടിയ യുവതി വെഞ്ഞാറമൂട് പൊലീസില്‍ പരാതി നൽകി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.








0 comments