തുഷാർ ഗാന്ധിയെ സന്ദർശിച്ച് ബിനോയ് വിശ്വം

ചികിത്സയിൽ കഴിയുന്ന തുഷാർ ഗാന്ധിയെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സന്ദർശിക്കുന്നു
തിരുവനന്തപുരം
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗാന്ധിജിയുടെ കൊച്ചുമകനും മഹാത്മാഗാന്ധി ഫൗണ്ടേഷൻ സ്ഥാപകനുമായ തുഷാർ ഗാന്ധിയെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സന്ദർശിച്ചു. തുഷാർ ഗാന്ധിയുടെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞ അദ്ദേഹം, കുടുംബാംഗങ്ങൾക്കൊപ്പവും സമയം ചെലവഴിച്ചശേഷമാണ് മടങ്ങിയത്. തിരുവനന്തപുരത്ത് ഗാന്ധി സ്മാരക നിധിയുടെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ അനുഭവപ്പെട്ട ശാരീരിക അസ്വസ്ഥതയെ തുടർന്നാണ് തുഷാർ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും യൂറോളജി വിഭാഗത്തിന്റെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.









0 comments