ജില്ലാ ശാസ്ത്രോത്സവം ഏഴുമുതൽ 10 വരെ മൂവാറ്റുപുഴയിൽ

മൂവാറ്റുപുഴ
റവന്യു ജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം ഏഴുമുതൽ 10 വരെ മൂവാറ്റുപുഴയിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രജിസ്ട്രേഷൻ ഏഴിന് നടക്കും. 14 ഉപജില്ലകളിൽനിന്ന് 4000 വിദ്യാർഥികൾ പങ്കെടുക്കും. നിർമല ഹൈസ്കൂളിൽ ഒമ്പതിന് രാവിലെ 10.30 ന് ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും.
10ന് വൈകിട്ട് 4.30ന് സമാപന സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഐടി, ഗണിതശാസ്ത്ര മേളകൾ മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്എസ്എസിൽ നടക്കും. സാമൂഹ്യശാസ്‌ത്രമേള എസ്എൻഡിപി എച്ച്എസ്എസിലും ശാസ്‌ത്രമേള നിർമല എച്ച്എസ്എസിലും പ്രവൃത്തിപരിചയമേള തർബിയത്ത് ട്രസ്റ്റ് വിഎച്ച്എസ്എസിലും വൊക്കേഷണൽ എക്സ്പോ ഗവ. മോഡൽ എച്ച്എസ്എസിലും നടക്കും.
ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്ന മുഴുവൻപേർക്കും ഭക്ഷണസൗകര്യം ഒരുക്കും. ഹരിതമാർഗരേഖപ്രകാരമാണ് ശാസ്ത്രോത്സവം. നഗരസഭ വൈസ് ചെയർമാൻ പി എം അബ്‌ദുൾ സലാം, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, വിഎച്ച്എസ്ഇ എഡി പി നവീന, എഇഒ പി എൻ സജിമോൻ, പബ്ലിസിറ്റി ആൻഡ് മീഡിയ കമ്മിറ്റി ജോയിന്റ് കൺവീനർ ജോമോൻ ജോസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments