ad
Deshabhimani

ബീമാപള്ളി ഉറൂസിന്‌ 
ഇന്ന്‌ തുടക്കം

Beemapally
വെബ് ഡെസ്ക്

Published on Nov 22, 2025, 12:11 AM | 1 min read

തിരുവനന്തപുരം

ബീമാപള്ളി ഉറൂസിന്‌ ശനിയാഴ്‌ച പകൽ 11ന്‌ മുസ്ലിം ജമാ അ ത്ത് പ്രസിഡന്റ് എസ്‌ അ ബ്ദുൽ ജബ്ബാറും വൈസ്‌ പ്ര സിഡന്റ്‌ ഹലീലു റഹ്‌മാനും പതാ ക ഉയർത്തുന്നതോടെ തുടക്കമാകും. പത്തുദിവസമാണ്‌ ഉറൂസ്‌. ഒരുക്കങ്ങൾ എഡിഎം ടി കെ വിനീതിന്റെ നേതൃത്വത്തി ൽ ചേർന്ന യോഗം വിലയിരുത്തി. ആദ്യദിവസത്തെ കൂട്ടപ്രാർഥനയ്‌ക്ക്‌ ബീമാപള്ളി ചീഫ്‌ ഇമാം അൽ ഹാഫിസ്‌ കുമ്മനം നിസാമുദ്ദിൻ അസ്ഹരി നേതൃത്വം നൽകും. രാത്രി 9.30ന്‌ ബീമാപള്ളി ഹുസൈൻ മതപ്രഭാഷണം നടത്തും. ദിവസവും മതപ്രഭാഷണമുണ്ട്‌. പ്രധാനപ്പെട്ട ദിവസങ്ങളിൽ അന്നദാനമുണ്ട്. ഡിസംബർ രണ്ടിന്‌ അന്നദാനത്തോടെ ഉറൂസ് സ മാപിക്കും. ബീമാപള്ളി ദർഗാ ഷറീഫിലെ വാർഷിക ഉറൂസ് ആണ് ഹിജ്റ കലണ്ടർ പ്രകാരം റജബ് മാസത്തിലെ ബീമാപള്ളി ഉറൂസ്. കോർപറേഷൻ പരിധിയിൽ ശനിയാഴ്‌ച കലക്ടർ പ്രാദേശി ക അവധി ന ൽകി. തദ്ദേശസ്ഥാപനങ്ങള്‍, പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്ക്‌ അവധി ബാധകമല്ല. നേരത്തെ നിശ്ചയിച്ച പൊതുപരീക്ഷകളും നടക്കും. വനിതാ പൊലീസ്‌ ഉൾപ്പെടെ കൂടുതൽ പൊലീസുകാരെ വിന്യസിക്കും. പൊലീസ്‌ കൺട്രോൾ റൂമുമായി ബന്ധിപ്പിച്ച്‌ വിപുലമായ സിസിടിവി സംവിധാനമുണ്ടാകും. വാട്ടർ ടാങ്കും മൊബൈൽ ശുചിമുറിയും സ ജ്ജമാക്കും. ആംബുലൻസ്‌ ഉൾപ്പെടെയുള്ള മെഡിക്കൽ ടീമും ഉണ്ടാകും. കെഎസ്‌ആർടിസി പ്രത്യേക ബസ്‌ സർവീസ്‌ ഏർപ്പാടാക്കിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home