ad
Deshabhimani

 പ്രതികള്‍ പിടിയില്‍

കിടപ്പുരോഗിയെ 
വെട്ടിപ്പരിക്കേൽപ്പിച്ച്‌ കവര്‍ച്ച

കിടപ്പുരോഗിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച്‌ കവര്‍ച്ച 
നടത്തിയ പ്രതികൾ

കിടപ്പുരോഗിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച്‌ കവര്‍ച്ച 
നടത്തിയ പ്രതികൾ

വെബ് ഡെസ്ക്

Published on Aug 12, 2026, 02:41 AM | 1 min read

കിളിമാനൂര്‍

വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറി കിടപ്പുരോഗിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച്‌ കവര്‍ച്ച നടത്തിയ മൂന്നു പേർ പിടിയിൽ. കല്ലമ്പലം അശ്വതി ഭവനിൽ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബിജു (വാള ബിജു), കല്ലമ്പലം വെട്ടിമൺകോണം മനീഷ് ഭവനിൽ മനീഷ് (മാത്തു), പാരിപ്പള്ളി സ്വദേശി പ്രസാദ് ജോസ് എന്നിവരാണ് പിടിയിലായത്. ഇവരെ റിമാൻഡ് ചെയ്തു. നാവായിക്കുളം ചിറ്റായിക്കോട് തിങ്കൾ പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. അരയ്ക്ക് താഴെ തളർന്ന് കിടപ്പിലായ നാവായിക്കുളം സ്വദേശി അനിൽകുമാറി (58)നെയാണ് വീട്ടിനുള്ളിൽ അതിക്രമിച്ചുകയറി ആക്രമിച്ചത്. അനിൽകുമാറിനോട് പണം ആവശ്യപ്പെടുകയും വിസമ്മതിച്ചതിനെ തുടർന്ന് വാളുകൊണ്ട് കാലിൽ വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയുമായിരുന്നു. കിടപ്പുരോഗിയായതിനാൽ തനിക്ക് വെട്ടേറ്റ വിവരം അനിൽകുമാർ പെട്ടെന്ന് അറിഞ്ഞില്ല. തുടർന്ന് അക്രമികൾ കട്ടിലിനോടു ചേർത്ത് സൂക്ഷിച്ചിരുന്ന 3750 രൂപയും 20,000 വിലമതിക്കുന്ന മൊബൈൽ ഫോണും കവർന്ന് രക്ഷപ്പെട്ടു. നാട്ടുകാരും പൊലീസും ചേർന്ന് കാലിൽനിന്ന് അമിതമായി രക്തംവാർന്ന നിലയിൽ കണ്ടെത്തിയ അനിൽകുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലമ്പലം പൊലീസാണ്‌ പ്രതികളെ പിടികൂടിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home