Deshabhimani

ബാലസംഘം കോവളം ഏരിയ സമ്മേളനം

ബാലസംഘം കോവളം ഏരിയ സമ്മേളനം  കവി വിനോദ് വെള്ളായണി ഉദ്ഘാടനം ചെയ്യുന്നു

ബാലസംഘം കോവളം ഏരിയ സമ്മേളനം കവി വിനോദ് വെള്ളായണി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 03, 2026, 05:58 AM | 1 min read

കോവളം

ബാലരാമപുരം–പൂവാർ റൂട്ടിൽ കെഎസ്ആർടിസി ബസുകൾ സ്കൂൾ കുട്ടികളെ കയറ്റാതെ പോകുന്നത്‌ അവസാനിപ്പിക്കണമെന്ന് ബാലസംഘം കോവളം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കവി വിനോദ് വെള്ളായണി ഉദ്ഘാടനംചെയ്തു. അഞ്ജലി, അനുഷ്ക എസ് ഫ്രെഡി, എസ് സമ്പത്ത് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. അനന്തൻ അജയൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കൃഷ്ണൻ, ജില്ലാ പ്രസിഡന്റ്‌ ആർ ജെ ആമിന, ജില്ലാ കൺവീനർ ടി ഗോപകുമാർ, മീരാകൃഷ്ണ, ദേവിക, കിരൺദേവ്, എസ് അജിത്, കെ ജി സനൽകുമാർ, കെ ആർ ഉണ്ണിക്കൃഷ്ണൻ, ആർ ജയചന്ദ്രൻ, പുഞ്ചക്കരി വാർഡ് കൗൺസിലർ ഷൈലജാദേവി എന്നിവർ സംസാരിച്ചു. 195 പ്രതിനിധികൾ പങ്കെടുത്തു. സംഘാടക സമിതി ചെയർമാൻ എ ജെ സുക്കാർണോ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ആർ എസ് സഹ്‌ന (സെക്രട്ടറി). അനുഷ്‌ക എസ് ഫ്രെഡി, എസ് സമ്പത്ത് (ജോയിന്റ്‌ സെക്രട്ടറിമാർ). അദ്വൈത് എൻ സഞ്ജു (പ്രസിഡന്റ്‌). പാർവതി, ബിൻഷിൻ (വൈസ് പ്രസിഡന്റുമാർ). ആർ കുമാർ (കൺവീനർ). കെ ശ്യാംകുമാർ, ഷിജി കരുംകുളം (ജോയിന്റ്‌ കൺവീനർമാർ). കോവളം വി ഉദയൻ (കോ–ഓർഡിനേറ്റർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home