ad
Deshabhimani

ബാലരാമപുരം കൃഷ്ണൻകുട്ടിയെ അനുസ്മരിച്ചു

ബാലരാമപുരം കൃഷ്ണൻകുട്ടിയുടെ സ്മൃതികുടീരത്തിൽ  ചേർന്ന അനുസ്മരണ യോഗം

ബാലരാമപുരം കൃഷ്ണൻകുട്ടിയുടെ സ്മൃതികുടീരത്തിൽ ചേർന്ന അനുസ്മരണ യോഗം

വെബ് ഡെസ്ക്

Published on Jan 12, 2026, 03:39 AM | 1 min read

നേമം

ബാലരാമപുരം കൃഷ്ണൻകുട്ടിയുടെ അഞ്ചാം അനുസ്മരണദിനം ആചരിച്ചു. സിപിഐ എം ബാലരാമപുരം നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ​സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. നേമം ഏരിയ സെക്രട്ടറി എ പ്രതാപചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം ശാന്തിപുരം രാജൻ അധ്യക്ഷനായി. ഡി സുരേഷ്‌കുമാർ, കെ പി ഷീല, വി എൽ പ്രദീപ്, മഹേഷ്, കെ അനിൽ എന്നിവർ സംസാരിച്ചു. ബാലരാമപുരം ലോക്കൽ സെക്രട്ടറി, പഞ്ചായത്ത് പ്രസിഡന്റ്‌, കൈത്തറി തൊഴിലാളി യൂണിയൻ നേതാവ്, അര നൂറ്റാണ്ടിലധികംകാലം ദേശാഭിമാനി നേമം ഏരിയ ലേഖകൻ എന്നീ നിലകളിൽ പ്രവർത്തിച്ചയാളാണ് ബാലരാമപുരം കൃഷ്ണൻകുട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home