ad
Deshabhimani

അതുലിന്റെ മരണം 
കോർപറേഷന്റെ അനാസ്ഥ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 07, 2026, 04:02 AM | 1 min read

തിരുവനന്തപുരം

തുന്പയിൽ തെരുവുനായ കുറുകേചാടി സ്‌കൂട്ടർയാത്രക്കാരനായ ഗവേഷക വിദ്യാർഥി അതുൽ മരിച്ച സംഭവത്തിൽ മേയറുടെ അനാസ്ഥ ചൂണ്ടിക്കാട്ടി ക‍ൗൺസിലർ. പലതവണ മേയർക്ക്‌ കത്തുനൽകിയിട്ടും തെരുവുനായകൾക്കെതിരെ നടപടിയില്ലാത്തതിനാലാണ്‌ അപകടമുണ്ടായതെന്ന്‌ പള്ളിത്തുറ ക‍ൗൺസിലർ ടി സുചിത്രയാണ്‌ വ്യക്തമാക്കിയത്‌. അതുലിന്റെ മരണം കോർപറേഷന്റെ അനാസ്ഥതന്നെയാണ്. തെരുവുനായശല്യം ചൂണ്ടിക്കാട്ടി ജനുവരി ഒന്പതിന്‌ മേയർക്ക് കത്തുനൽകിയിട്ടും നടപടിയുണ്ടായില്ല. 30ന്‌ വീണ്ടും കത്തുനൽകി. ഇരുന്നൂറോളം നായ്‌ക്കളെ പാർപ്പിക്കാനുള്ള ഷെൽട്ടർ നിർമിക്കാൻ സ്ഥലം കണ്ടെത്തിക്കൊടുത്താൽ പിടിക്കാം എന്നും ആറുമാസം പ്രായമായ നായകൾ (ഈ ഭരണസമിതി അധികാരത്തിൽ വന്നതിനുശേഷം ജനിച്ചവ) കടിക്കില്ലെന്നുമാണ്‌ മേയർ വി വി രാജേഷ്‌ പറഞ്ഞതെന്നും സുചിത്ര സമൂഹ മാധ്യമത്തിൽ കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home