ആറ്റുകാൽ പൊങ്കാല കുത്തിയോട്ട വ്രതാരംഭം ഇന്നുമുതല്‍

ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള വിളക്കുകെട്ട് ഘോഷാത്ര പാളയം വഴി പോയപ്പോൾ
തിരുവനന്തപുരം
ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിലെ പ്രധാന ചടങ്ങായ കുത്തിയോട്ട വ്രതാരംഭം ബുധനാഴ്ച തുടങ്ങും. 581 കുത്തിയോട്ടക്കാരാണ് ഇക്കുറി വ്രതമെടുക്കുന്നത്. വെള്ളിപ്പലകയില്‍ നാണയം വച്ച് കുട്ടികള്‍ വ്രതം നോല്‍ക്കാന്‍ തുടങ്ങും. പിന്നീട് ആചാരപൂര്‍വമായ നമസ്‌കാരം നടത്തും. ഏഴുദിവസം ക്ഷേത്രത്തില്‍ കഴിയുന്ന കുട്ടികള്‍ 1008 നമസ്‌കാരം പൂര്‍ത്തിയാക്കും. ദേവിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ചാണ് ചൊവ്വാഴ്ച തോറ്റംപാട്ടുകാര്‍ പാടിയത്. ആടകള്‍ ചാര്‍ത്തിയ ദേവിയുടെ വിഗ്രഹവര്‍ണനയായിരുന്നു കഥാഭാഗം. ബുധനാഴ്ച കോവലനും കണ്ണകിയുമായുള്ള വിവാഹത്തിന്റെ വര്‍ണനയാണ് പാടുന്നത്. ഇതിന് അനുസരിച്ചാണ് ക്ഷേത്രത്തിലെ ചടങ്ങുകള്‍ നടക്കുന്നത്. അംബ, അംബിക, അംബാലിക ഓഡിറ്റോറിയങ്ങളില്‍ രാവിലെ ഏഴുമുതല്‍ കലാപരിപാടികള്‍ അരങ്ങേറും. ബുധൻ രാത്രി എട്ടിന് ഹരീഷ് ശിവരാമകൃഷ്ണന്റെ സംഗീതകച്ചേരിയും രാത്രി 10ന് ചാലക്കുടി പ്രസീതയുടെ നാടന്‍പാട്ടും അംബയില്‍ നടക്കും.










0 comments