Deshabhimani

ആറ്റുകാൽ പൊങ്കാല ഒരുക്കങ്ങൾ കാര്യക്ഷമം: മുഖ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 22, 2026, 12:17 AM | 2 min read

തിരുവനന്തപുരം

ആറ്റുകാൽ പൊങ്കാല ഉത്സവവുമായി ബന്ധപ്പെട്ട സർക്കാർ ഒരുക്കങ്ങൾ കാര്യക്ഷമമായി നടക്കുന്നെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ വകുപ്പുകളുടെ ഏകോപിത ഇടപെടലുകളിലൂടെ പൊങ്കാല ഭംഗിയായി നടത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രം ദേവി ഓഡിറ്റോറിയത്തിൽ പൊങ്കാല അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. 23 മുതൽ മാർച്ച് നാലുവരെ മെഡിക്കൽ ടീമുകൾ പ്രവർത്തിക്കും. കുത്തിയോട്ടത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി ശിശുരോഗ ചികിത്സകരുടെ സേവനം ഉറപ്പാക്കി. അടിയന്തരസാഹചര്യങ്ങൾ നേരിടാൻ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ 10 കിടക്കവീതം മാറ്റിവയ്ക്കും. ക്ഷേത്രപരിസരത്തും നഗരത്തിലുമായി 12 ഹീറ്റ് ക്ലിനിക്കുകൾ തുറന്നു. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തിൽ 23 മുതൽ പ്രത്യേക സ്‌ക്വാഡുകളും സഞ്ചരിക്കുന്ന മൊബൈൽ ലാബും പരിശോധനകൾ നടത്തും. നാല് സോണായി 5855 പൊലീസുകാരെ നിയോഗിച്ചു. കൂടുതലും വനിതകൾ. ഡ്രോൺ നിരീക്ഷണം, 113 സിസിടിവി കാമറകൾ, അഞ്ച് വാച്ച് ടവറുകൾ എന്നിവ സജ്ജമാക്കി. വാഹനങ്ങൾ നിർത്താൻ ക്യുആർ കോഡ് സംവിധാനം. ലഹരിവ്യാപനം തടയാൻ പ്രത്യേക പരിശോധനകളുണ്ടാകും. കെഎസ്ആർടിസി 700 പ്രത്യേക ബസും ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി 250 ബസും ഓടിക്കും. ഇലക്‌ട്രിക് ബസുകളുടെ ചെയിൻ സർവീസുകളുമുണ്ട്‌. റെയിൽവേ പ്രത്യേക ട്രെയിനുകളും അധിക സ്റ്റോപ്പുകളും അനുവദിച്ചു. 1550 താൽക്കാലിക കുടിവെള്ള ടാപ്പുകളും 50 ഷവറുകളും സ്ഥാപിക്കും. കെഎസ്ഇബി 250 ട്രാൻസ്‌ഫോർമറുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ക്ഷേത്രപരിസരത്ത് മുഴുവൻസമയ കൺ
ട്രോൾ റൂം തുറന്നു. 2610 ശുചീകരണത്തൊഴിലാളികളെ നിയോഗിച്ചു. മാലിന്യം നീക്കാൻ 200 ടിപ്പറുകളും കുടിവെള്ളവിതരണത്തിനായി 40 ടാങ്കർ ലോറികളും സജ്ജമാക്കി. ഹരിതചട്ടം കർശനമായി പാലിക്കാൻ "ഹരിത പൊങ്കാല കിറ്റ്' ശുചിത്വ മിഷൻ നടപ്പാക്കും. സ്ത്രീകൾക്കായി പ്രത്യേക മൊബൈൽ ടോയ്‌ലെറ്റുകളും ഒരുക്കി. ശബ്ദ–വായു മലിനീകരണം നിരീക്ഷിക്കാൻ പ്രത്യേക സംവിധാനമുണ്ട്‌. പൊങ്കാലദിവസം ക്ഷേത്രദർശനത്തിന് പകൽ 1.30 മുതൽ രാത്രി ഏഴുവരെ നിയന്ത്രണമുള്ളതിനാൽ വിശ്വാസികൾക്ക്‌ ബുദ്ധിമുട്ട് ഒഴിവാക്കാൻ നടപടിയെടുക്കും. അന്ന്‌ ജില്ലയ്ക്ക് അവധി നൽകും. മാർച്ച് രണ്ടിന്‌ ആറുമുതൽ മൂന്നിന്‌ വൈകിട്ട് ആറുവരെ ഡ്രൈ ഡേ കർക്കശമായി നടപ്പാക്കുമെന്ന്‌ കലക്ടർ അനുകുമാരി അറിയിച്ചു. ഉത്സവത്തിന്റെ നോഡൽ ഓഫീസറായി സബ് കലക്ടർ ഒ വി ആൽഫ്രെഡിനെ ചുമതലപ്പെടുത്തി. മന്ത്രി വി എൻ വാസവൻ, മേയർ വി വി രാജേഷ് എന്നിവരും സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

gun

03

print edition സ്‌കൂളിൽ വെടിയുതിർക്കൽ: വിദ്യാർഥിയുടെ മാതാവിനെതിരെ കേസ്‌
Pukasa.jpg

06

print edition യുവ നാടക പ്രവർത്തകർ 28, 29 തീയതികളിൽ ഒത്തുചേരും; യുവനം നാടക പാഠശാല തലശേരിയിൽ
deshabhimani section

Recommended

Deshabhimani
Home