ad
Deshabhimani

രോഗികളുടെ ശ്രദ്ധയ്ക്ക്‌; ലിഫ്‌റ്റ്‌ പണിമുടക്കിലാണ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 09, 2026, 10:59 PM | 1 min read

തിരുവനന്തപുരം

എസ്‌എടി ആശുപത്രിയിൽ ലിഫ്റ്റുകൾ തകരാറിലായതോടെ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിൽ. കുട്ടികളുടെ സർജറി വാർഡിലേക്കുള്ള ലിഫ്‌റ്റുകൾ ഒരു മാസത്തിലേറെയായി പ്രവർത്തനരഹിതമാണ്‌. ആശുപത്രി അധികൃതരോട്‌ നിരന്തരം പരാതി ഉന്നയിച്ചിട്ടും നടപടിയില്ല. ഗർഭിണികളും നവജാത ശിശുക്കളുമായെത്തുന്നവരും സങ്കീർണരോഗങ്ങളുമായി എത്തുന്നവരും മുകളിലെ നിലകളിലെ പരിശോധനകൾക്കും വാർഡുകളിലേക്കും എത്തിച്ചേരാനാകാതെ വലയുകയാണ്. ഒന്നാംനിലയിലെ ഓപ്പറേഷൻ തിയറ്ററിലും നാലാം നിലയിലെ പോസ്റ്റ്‌ സർജറി വാർഡിലേക്കും പടികൾ കയറണം. അതീവ ശ്രദ്ധവേണ്ട ശസ്ത്രക്രിയ കഴിഞ്ഞ രോഗികളോടാണ്‌ ക്രൂരത. തളർച്ചയോടെയും വേദനയോടെയും പടികൾ കയറുമ്പോൾ രോഗികൾ കുഴഞ്ഞുവീഴുന്ന സംഭവങ്ങളും പതിവാണെന്ന്‌ കൂട്ടിരിപ്പുകാർ പറയുന്നു. മരുന്നും ആഹാരവും വാങ്ങാൻ ദിവസവും ചുരുങ്ങിയത്‌ അഞ്ചുനേരമെങ്കിലും പടികളിറങ്ങി നടുവൊടിയുന്ന സ്ഥിതിയാണ്‌ രോഗികളുടെ കൂട്ടിരിപ്പുകാർക്ക്‌. മുമ്പും പലതവണ ലിഫ്‌റ്റ്‌ തകരാറിലായിട്ടും ആശുപത്രി അധികൃതരുടെ മനോഭാവം മാറുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home