ad
Deshabhimani

പ്രതി പിടിയിൽ

കടം തിരികെ ചോദിച്ചതിന് കുത്തിക്കൊല്ലാൻ ശ്രമം

നിസാമുദീൻ

നിസാമുദീൻ

വെബ് ഡെസ്ക്

Published on Jul 05, 2026, 01:43 AM | 1 min read

ചാല

കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന്‌ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. മാണിക്കവിളാകം മിൽക്ക് നഗർ ടിസി 46/1053ൽ നിസാമുദീനാണ്‌ (36) അറസ്റ്റിലായത്. എസ്എം ലോക്ക് പുത്തൻപള്ളി ടിസി 46/993ൽ അൻഷാദിനെ (42) കുത്തിയതിനാണ്‌ കേസ്‌. അൻഷാദിന്റെ സുഹൃത്തിന് പ്രതി കൊടുക്കാനുണ്ടായിരുന്ന പണം നൽകാൻ ആവശ്യപ്പെട്ടതാണ്‌ വൈരാഗ്യത്തിന്‌ കാരണം. ബീമാപള്ളി ബദരിയ നഗർ ഗ്രൗണ്ടിലെത്തിയ പ്രതി ഇടുപ്പിൽ കരുതിയ കത്തിയെടുത്ത് വയറ്റിൽ കുത്തി. രണ്ടാമതും കുത്താൻ ശ്രമിച്ചപ്പോൾ ഒഴിഞ്ഞുമാറി. കാൽമുട്ടിനും കുത്തേറ്റു. പൂന്തുറ എസ്എച്ച്ഒ ബി രാജേന്ദ്രന്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home