ad
Deshabhimani

നിയമസഭാ തെരഞ്ഞെടുപ്പ്;
വീഡിയോ ഗ്രാഫർമാർക്ക് വേതനം കിട്ടിയില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 17, 2026, 02:37 AM | 1 min read

പാറശാല

സര്‍ക്കാര്‍ അധികാരത്തില്‍വന്ന് മാസങ്ങളായിട്ടും വീ‍ഡിയോഗ്രാഫര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് ജോലിയുടെ പ്രതിഫലം നൽകാത്തതില്‍ വ്യാപക പ്രതിഷേധം. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാപകൽ ജോലി ചെയ്തവർക്കാണ് വേതനം നിഷേധിക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശാനുസരണം ജില്ലയിൽ നാനൂറോളം വീഡിയോ ഗ്രാഫർമാരാണ് ഒരുമാസത്തോളം രാത്രിയും പകലുമായി ജോലി ചെയ്തത്. സ്വന്തമായി സ്ഥാപനം നടത്തുന്നവരും കൂലിക്ക് ജോലി ചെയ്യുന്നവരുമായിട്ടുള്ളവർ സ്ഥിരവരുമാനം കളഞ്ഞാണ് തെരഞ്ഞെടുപ്പ് വേളയിൽ ഇത്തരം ജോലി നോക്കിയത്. മൂന്നുമാസം കഴിഞ്ഞിട്ടും വേതനം ലഭിക്കാത്തതിനാല്‍ ഭൂരിഭാഗം പേരും കടുത്ത പ്രതിസന്ധിയിലാണ്. സർക്കാർ ഇടപെട്ട് അടിയന്തരമായി പരിഹാരം കാണണമെന്ന് കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ്‌ വീഡിയോഗ്രാഫേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് കെപിവിയു (സിഐടിയു) ജില്ലാ സെക്രട്ടറി വൈ എസ് ബിനുകുമാർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home