ad
Deshabhimani

15 ലിറ്റര്‍ ചാരായവുമായി അറസ്റ്റിൽ

പ്രഹ്‌ളാദൻ

പ്രഹ്‌ളാദൻ

വെബ് ഡെസ്ക്

Published on Aug 14, 2026, 02:29 AM | 1 min read

വെഞ്ഞാറമൂട്

വാമനപുരം എക്‌സൈസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ 15 ലിറ്റര്‍ ചാരായം പിടികൂടി. പെരിങ്ങമ്മല അടിപ്പറമ്പ് തടത്തരികത്ത് പുത്തന്‍ വീട്ടില്‍ പ്രഹ്‌ളാദ (61)നാണ് അറസ്റ്റിലായത്. വ്യാഴം പകൽ 12ന് വെങ്കിട്ടയില്‍വച്ച് കന്നാസുമായി പോകുകയായിരുന്ന ഇയാൾ എക്‌സൈസ് ജീപ്പ് കണ്ട് ഓടിമറഞ്ഞു. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഇയാളെ പിന്തുടര്‍ന്ന് പിടികൂടി നടത്തിയ പരിശോധനയിലാണ് കന്നാസില്‍ ചാരായമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ബി ബാബു പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഉദ്യോഗസ്ഥരായ അനീഷ്, ആദര്‍ശ്, രാഹുല്‍, ആതിരാ ചന്ദ്രന്‍, ലിബിന്‍, അന്‍സര്‍, അനിരുദ്ധന്‍, ദീപു എന്നിവരും സംഘത്തിലുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home