ad
Deshabhimani

തൊഴിലാളിവിരുദ്ധ നിലപാടുകൾ തിരുത്തണം

വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ഹെഡ്‌ക്വാർട്ടേഴ്സ് ബ്രാഞ്ച് സമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം 
സായ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ഹെഡ്‌ക്വാർട്ടേഴ്സ് ബ്രാഞ്ച് സമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം 
സായ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 10, 2026, 02:20 AM | 1 min read

തിരുവനന്തപുരം

വാട്ടർ അതോറിറ്റി മേഖലയിൽ മാനേജ്മെന്റ്‌ സ്വീകരിക്കുന്ന തൊഴിലാളിവിരുദ്ധ സമീപനം അവസാനിപ്പിച്ച് വരുമാനം മെച്ചപ്പെടുത്തുന്ന നിലപാടുകളിൽ കൂട്ടായ തീരുമാനം ഉണ്ടാകണമെന്ന്‌ വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ഹെഡ്‌ക്വാർട്ടേഴ്സ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം സായ് കുമാർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ്‌ അജിത് കുമാർ അധ്യക്ഷനായി. കെ ഹരികുമാർ, രാജേഷ് ആർ ചന്ദ്രൻ, നജിമുനിസ, കൃഷ്ണപ്രസാദ്, അശോകൻ, പി എസ്‌ പ്രശോഭ, എ എൻ- അമൽ, മിനിമോൾ, എം ആർ മനുഷ്, പി എസ്‌ അജയകുമാർ, വി എം മനോജ്, കെ ശ്രീകുമാർ, സ്മിത എസ് നായർ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home