വീണ്ടും കൂട്ട സ്ഥലംമാറ്റം; എൻജിഒ യൂണിയൻ പ്രതിഷേധിച്ചു

മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റങ്ങൾക്കെതിരെ എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രഷറി വകുപ്പ് ആസ്ഥാനത്ത് നടത്തിയ പ്രതിഷേധം കെ പി സുനിൽ കുമാർ ഉദ്ഘാടനംചെയ്യുന്നു
തിരുവനന്തപുരം
മാനദണ്ഡ വിരുദ്ധ സ്ഥലംമാറ്റങ്ങളിൽ പ്രതിഷേധിച്ച് കേരള എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രഷറി വകുപ്പ് ആസ്ഥാനത്ത് പ്രകടനം നടത്തി. എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സുനിൽ കുമാർ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ സെക്രട്ടറി പി കെ വിനുകുമാർ, പ്രസിഡന്റ് എസ് ശ്രീകുമാർ എന്നിവർ സംസാരിച്ചു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാന സിവിൽ സർവീസിൽ കേട്ടു കേൾവിയില്ലാത്ത തരത്തിലാണ് സ്ഥലംമാറ്റങ്ങൾ നടക്കുന്നത്. ട്രഷറി വകുപ്പിൽ വീണ്ടും ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റി ഉത്തരവിറങ്ങി. വകുപ്പുതല മാനദണ്ഡങ്ങളോ സീനിയോറിറ്റിയോ പരിഗണിക്കാതെയാണ് സ്ഥലംമാറ്റ ഉത്തരവിറക്കിയിട്ടുള്ളത്.










0 comments