Deshabhimani

ആനാവൂർ നാരായണൻനായരെ അനുസ്മരിച്ചു

Anavoor Narayanan Nair was remembered

ആനാവൂർ നാരായണൻ നായരുടെ രക്തസാക്ഷിത്വ ദിനത്തിൽ 
സ്‌മൃതി മണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി 
പുഷ്പചക്രം അർപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Nov 06, 2026, 12:00 AM | 1 min read

വെള്ളറട

ആർഎസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്തിയ ആനാവൂർ നാരായണൻ നായരുടെ 13-ാ–മത് രക്തസാക്ഷിത്വ ദിനം ആചരിച്ചു. സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്‌ക്കുശേഷം നടന്ന യോഗം സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനം ചെയ്തു. എച്ച് എസ് അരുൺ അധ്യക്ഷനായി. കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റ്‌ ആനാവൂർ നാഗപ്പൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി കെ ഹരീന്ദ്രൻ, ഐ ബി സതീഷ്, എൻജിഒ സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്, ഡി കെ ശശി, കെ എസ് മോഹനൻ, വി അനൂപ്, എൽ എസ് ലിജു, വി എസ് ശ്യാമ, എം എ നന്ദൻ തുടങ്ങിയവർ സംസാരിച്ചു. മണവാരി ജങ്ഷനിൽ നടന്ന സമ്മേളനം എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. അൽ ആനന്ദ് അധ്യക്ഷനായി. കെ എസ് മോഹനൻ, എച്ച് എസ് അരുൺ, എസ് എസ് റോജി, ഡി ലൈല, സി ലോറൻസ്, ബിനുകുമാർ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home