ആനത്തലവട്ടം ആനന്ദൻ അനുസ്മരണം

ആനത്തലവട്ടം ആനന്ദൻ ദിനത്തിൽ സിഐടിയു പുത്തരിക്കണ്ടത്ത് സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം സംസാരിക്കുന്നു
തിരുവനന്തപുരം
ഖാദി ബോർഡ് എംപ്ലോയീസ് അസോസിയേഷൻ സംഘടിപ്പിച്ച ആനത്തലവട്ടം ആനന്ദന്റെ രണ്ടാംചരമ വാർഷികദിനാചരണം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബാലൻ ഉദ്ഘാടനം ചെയ്തു. ഖാദി വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റ് എസ് പുഷ്പലത അധ്യക്ഷയായി. സിപിഐ എം വഞ്ചിയൂർ ഏരിയ സെക്രട്ടറി കെ ശ്രീകുമാർ, ഖാദി വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി രവീന്ദ്രൻ, ഖാദി ബോർഡ് എംപ്ലോയീസ് അസോസിയേഷൻ നേതാക്കളായ എ വി സജു, ആർ എസ് മധു, പി പ്രകാശൻ, എ സുനിൽകുമാർ, സി മുരുകൻ, എസ് ബൈജു, വി ആർ ഗോപകുമാർ, അസോസിയേഷൻ ജനറൽ സെക്രട്ടറി ടി ബൈജു, ജില്ലാ പ്രസിഡന്റ് വിനോദ് എന്നിവർ സംസാരിച്ചു. കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനത്തലവട്ടം ആനന്ദനെ അനുസ്മരിച്ചു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ടി ശ്രീകുമാർ അധ്യക്ഷനായി. സംസ്ഥാന വൈസ്‌പ്രസിഡന്റ് ആർ ഹരികുമാർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ രാജസേനൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ആശ, എസ് ഷഹിനാദ്, പ്രതീഷ് വാമൻ, കെ ശിവകുമാർ എന്നിവർ സംസാരിച്ചു.









0 comments