Deshabhimani

മടവൂരിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം;
അനാസ്‌ഥ ബാധിച്ച്‌ ആരോഗ്യവിഭാഗം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 09, 2026, 02:30 AM | 1 min read

കിളിമാനൂർ

മടവൂരിൽ വീട്ടമ്മയ്‌ക്ക് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ച്‌ മെഡിക്കൽ കോളേജിൽ ചികിത്സയിൽ. തലവേദനയും ശരീര വേദനയും കലശലായതിനെ തുടർന്ന് ഒക്ടോബർ 28ന് സ്രവം പരിശോധനയ്‌ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നൽകിയിരുന്നു. 29ന് ഇവർ വീടിന് സമീപത്തെ തൊഴിലുറപ്പ് ജോലിയിൽ 61 സ്ത്രീകൾക്കൊപ്പം പങ്കെടുത്തു. 31ന് തൊഴിലുറപ്പ് തൊഴിലാളികളായ 15 അംഗങ്ങളും 15 കുട്ടികളും അടങ്ങുന്ന സംഘത്തിന് ഒപ്പം സാമ്പ്രാണിക്കൊടിയിൽ വിനോദ യാത്രയിലായിരിക്കെയാണ്‌ ഫലം പോസിറ്റീവ് ആയതായി അറിയുന്നത്‌. 31ന് രാത്രി ഒമ്പതുകഴിഞ്ഞാണ് ഇവർ ആശുപത്രിയിൽ അഡ്മിറ്റായത്. എന്നാൽ ഇത്രയും ഗുരുതരമായിട്ടും മടവൂർ പഞ്ചായത്തോ പ്രാഥമിക ആരോഗ്യ കേന്ദ്രമോ കാര്യക്ഷമമായി പ്രവർത്തിച്ചില്ലെന്നാണ്‌ പരാതി. ഉറവിടം കണ്ടെത്തുന്നതിലടക്കം ആരോഗ്യ വകുപ്പിന് വീഴ്ചയുണ്ടായി. ചാങ്ങയിൽകോണം വാർഡിൽ നവംബർ മൂന്നുവരെ ബോധവൽക്കരണം നടത്താനോ ജലസ്രോതസ്സുകൾ ശുദ്ധീകരിക്കാനോ പഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രവും നടപടിയൊന്നും സ്വീകരിച്ചില്ല. പഞ്ചായത്തിലെ കോൺഗ്രസ് ഭരണ സമിതിക്കും ആശാ വർക്കർ കൂടിയായ വാർഡ് അംഗത്തിനും ഗുരുതര വീഴ്ചയുണ്ടായതായും നാട്ടുകാർ പറയുന്നു. സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകർ മടവൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രതിഷേധിച്ചതിനെ തുടർന്ന് ആരോഗ്യ വിഭാഗം പേരിന് ക്ലോറിനേഷൻ നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home